നിച്ഛയദാർഢ്യത്തോടെ ഐക്യബോധത്തോടെ പൊരുതാമെന്നു ഉറപ്പുണ്ടങ്കിൽ ഒരു ജനവിരുദ്ധ നിയമവും നടപ്പിലാക്കാൻ ഒരു ഭരണകൂടത്തിനും കഴിയില്ല എന്ന് കർഷക സമരം നമ്മളെ പഠിപ്പിക്കുന്നു
ഒരു വർഷത്തോളമായി തെരുവിൽ കഴിയുന്ന കർഷകരുടെ സമരം ഒടുവിൽ വിജയത്തിലേക്ക് അടുക്കുന്നു രാജ്യദ്രോഹികളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചും കറണ്ടും വെള്ളവും ഉൾപ്പെടെ നിർത്തലാക്കിയിട്ടും റോടുകളിൽ അള്ളുകൾ നിരത്തി കഴിവിന്റെ പരമാവധി കർഷക സമരത്തെ പൊളിക്കാൻ സർക്കാർ പരിശ്രമിച്ചിട്ടും അവരുടെ നിച്ഛയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ സർക്കാരിന് അടിയറവു പറയേണ്ടി വന്നിരിക്കുന്നു ആ പ്രചോദനം ഉൾക്കൊണ്ട് തന്നയാണ് മനുഷ്യനെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്ന പൗരത്വ സമരം പുനർ ആരംഭിക്കാൻ നീക്കം നടക്കുന്നതും