ഹലാൽ, ഫിലിപ് വർഗീസ് എഴുതിയ കുറിപ്പ് വൈറലാകുന്നു

0
374

ഹലാൽ എന്നാൽ വെറും മൃഗത്തിന്റെ മാംസവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല, ഒരു യദാർത്ഥ വിശ്വാസിക്ക്‌ അവന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഹലാൽ, ഫിലിപ് വർഗീസിന്റെ കുറിപ്പ് വൈറലാകുന്നു

ഹലാൽ വിഷയം പറഞ്ഞു അന്യ മതസ്ഥന്റെ കച്ചവടം തകർത്തു സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നവർക്ക് അറിയില്ല എന്താണ് ഹലാൽ എന്ന് ഹലാൽ ഒരു വിശ്വാസിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്, ജീവിതത്തിന്റെ സകല മേഖലയും അതുമായി ബന്ധപ്പെട്ടിരിക്കുന്നു ദൈവം നിനക്ക് തന്നിട്ടില്ലാത്ത ഒന്നും നിനക്ക് അനുവദനീയമല്ല എന്ന് കൂടി അതിനുണ്ട് അത്തരത്തിൽ ഒരു സംഭവമാണ് ഫിലിപ് വർഗീസ് എന്ന സഹോദരൻ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ച ഈ സംഭവം

നവീൻകുമാർ എന്നയാളുടെ സ്കൂട്ടറിൽ നിന്നും ഒരു ബാഗ് താഴെ വീഴുന്നു അത് കിട്ടുന്നതൊ ആബിദ് എന്നയാളുടെ മകന്റെ കയ്യിൽ, മകൻ അത് ഉപ്പയുടെ കയ്യിൽ കൊടുക്കുന്നു ബാഗ് തുറന്നു നോക്കിയ ആബിദ് കണ്ടത് അതിൽ മൂന്ന് ലക്ഷം രൂപ, യാതൊരുവിധ വിവരങ്ങളും അതിൽ ഇല്ലായിരുന്നു എന്നാൽ ആബിദിനു അറിയാം ഇതിന്റെ ഉടമസ്തൻ ഉണ്ടെന്നും അദ്ദേഹത്തെ കണ്ടു പിടിച്ചു പണം തിരികെ നൽകണം എന്നും, അദ്ദേഹം മാർക്കറ്റിൽ ഉള്ള പലരോടും ചോദിച്ചു ആർക്കും ഒരു വിവരവും ഇല്ലായിരുന്നു, പണം നഷ്ടപ്പെട്ട നവീൻ ദിവസങ്ങൾക്ക് ശേഷം മാർക്കറ്റിൽ വന്നു ഒരു കടക്കാരനോട് തന്റെ സങ്കടം പറഞ്ഞു, കടക്കാരൻ ഉടനെ ആബിദുമായി ബന്ധപ്പെട്ടു പണം തിരികെ നൽകി, ഇങ്ങനെയും ഉണ്ട് ഹലാൽ

LEAVE A REPLY

Please enter your comment!
Please enter your name here