പരിശുദ്ധ ഹറമിൽ നിന്നും ലോക മുസ്ലീങ്ങൾ കാണാൻ കൊതിച്ച മനോഹരമായ കാഴ്ച്ച

0
350

ലോക മുസ്ലീങ്ങളുടെ പുണ്യ ഭൂമിയാണ് മസ്ജിദ് അൽ ഹറമും മസ്ജിദ് അൽ നബവിയും,ലോക മുസ്ലീങ്ങളുടെ ഹൃദയത്തിലാണ് ഈ രണ്ട് പള്ളികളുടെയും സ്ഥാനം കോവിഡ് മഹാ മാരി ലോകത്തെ കീഴടക്കിയപ്പോൾ ലോകത്ത് ഏറ്റവും കൂടതൽ ജനങ്ങൾ ഒരുമിച്ചു കൂടുന്ന പുണ്യഭൂമി എന്ന നിലയിൽ ഇരു ഹറമുകളും അടച്ചു ലോകത്തിന് തന്നെ മാതൃകയായിരുന്നു…
വിശ്വാസികൾ ഇല്ലാത്ത ഹറമും മസ്ജിദ് അൽ നബവിയും ലോക മുസ്ലീങ്ങൾക്ക് നൊമ്പരമായിരുന്നു…

കോവിഡ് വ്യാപനം മക്കയിലും മദീനയിലും കുറവു വന്നതോട് കൂടി ഭാഗിക നിയന്ത്രണത്തിൽ വിശ്വാസികൾക്ക് പ്രാർഥനക്ക് അവസരം ഒരുക്കിയിരുന്നു,

ലോകത്തിന് തന്നെ മാതൃകയായി 10000 പേരെ മാത്രം ഉൾപ്പെടുത്തിയും പിന്നീട് അത് ഒരു ലക്ഷവും ആക്കി എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് പരിശുദ്ധ ഹജ്ജ് സൗദി നടത്തിയത് ലോകത്തിന്റെ തന്നെ പ്രശംസ നേടിയ കാര്യമായിരുന്നു

ഇപ്പോൾ ഇതാ സൗദിയിൽ നിന്നും ലോക മുസ്ലീങ്ങൾക്ക് സന്തോഷം പകരുന്ന കാഴ്ചകൾ, നിയന്ത്രണങ്ങളില്ലാതെ വീണ്ടും ജന പ്രവാഹമാകുന്ന പുണ്യ ഭൂമി,
വീഡിയോ

എത്ര മനോഹരമായ മനസ്സ് കുളിർക്കുന്ന കാഴ്ച്ച

കൂടാതെ തീർദാടകർക്കു അല്ലാത്തവർക്കും ത്വവാഫിനു അനുമതി നൽകി രണ്ട് വിശുദ്ധ ഗേഹങ്ങളുടെയും സംരക്ഷകൻ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു,
അല്ലാഹു നാം ഓരോരുത്തരെയും ആ പുണ്യ ഭൂമിയിൽ എത്തിക്കട്ടെ… ആമീൻ

LEAVE A REPLY

Please enter your comment!
Please enter your name here