കാർഷിക നിയമം പിൻവലിച്ചത് പോലെ പൗരത്വ നിയമവും പിൻവലിക്കേണ്ടി വരും

0
342

ജനങ്ങൾ തെരുവിലിറങ്ങി ജനാധിപത്യ രീതിയിൽ പ്രതിഷേധം തീർത്താൽ ജനദ്രോഹ നിയമങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടി വരും, അത് ഏതൊരു സർക്കാർ ആയാലും, അതാണ്‌ ചരിത്രവും,

കർഷകർക്ക് വേണ്ടിയാണ് കാർഷിക നിയമം കൊണ്ടുവന്നത് എന്നായിരുന്നു സർക്കാരിന്റെയും സർക്കാർ അനുകൂലികളുടെയും വാദം,രാജ്യദ്രോഹികൾ ആയി സർക്കാരും സർക്കാർ അനുകൂല മാധ്യമങ്ങളും ഒന്നിച്ചു ആക്രോശിച്ചപ്പോഴും ശരിയുടെ ഭാഗത്തു നിന്ന് കർഷകർ സമരം നടത്തി ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞപ്പോൾ അവരുടെ പോരാട്ട വീര്യത്തിനു മുന്നിൽ സർക്കാരിന് അടിയറവു പറയേണ്ടി വന്നു, കാർഷിക നിയമത്തെ പോലെ തന്നെയാണ് ഭരണഘടന വിരുദ്ധമായ പൗരത്വ നിയമവും, ജനകീയ മാർഗ്ഗത്തിൽ സമരം ചെയ്തിരുന്ന പൗരത്വ സമര പോരാളികൾ കോവിഡ് മഹാമാരിയെ തുടർന്ന് സമരം അവസാനിപ്പിക്കുക ആയിരുന്നു,

കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെ പൗരത്വ നിയമവും പിൻ വലിക്കണം എന്നവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു എന്നാൽ അതിനെ രാഷ്ട്രീയമായി ബിജെപിക്ക് നേരിടാൻ കഴിയുമെങ്കിലും ഇപ്പോൾ കൂടെ ഉള്ളവർ തന്നെ ജനദ്രോഹ നിയമം പിൻ വലിക്കണം എന്നാവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് ബിജെപിയെ കൂടതൽ പ്രതിസന്ധിയിലാക്കും

LEAVE A REPLY

Please enter your comment!
Please enter your name here