ജീവിതം മുഴുവൻ പണിയെടുത്തിട്ടും അവസാനം ഒരപകടം വന്നാൽ തിരിഞ്ഞു നോക്കാതെ പറഞ്ഞു വിടുന്ന ഒരുപാട്പേർ നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോഴാണ് വെറും രണ്ടുമാസത്തെ ജോലി മാത്രം ചെയ്ത അനിൽകുമാരിനെ ചേർത്ത് പിടിച്ചത് ഈ മനുഷ്യൻ,
രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് ഇത്രയേറെ കരുതൽ കായംകുളം സ്വദേശി അനിൽ കുമാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാഴ്ച നഷ്ടപ്പെടുമ്പോൾ ജീവിതം തന്നെ ഇരുട്ടിലായി എന്ന് അനിൽ കുമാർ കരുതിപ്പോയ നിമിഷമുണ്ടായിരുന്നു. എന്നാൽ എം. എ. യൂസഫലിയും, ലുലു ഗ്രൂപ്പ് മാനേജ്മെന്റും, ജീവനക്കാരും പ്രതീക്ഷയുടെ തിരിനാളമായി മുന്നിലെത്തിയതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അനിൽകുമാർ
ഇന്തൊനീഷ്യയിലുളള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായി ജോലി ചെയ്ത് വരുന്നതിനിടെയാണ് കായംകുളം സ്വദേശി അനിൽ കുമാറിന് കാഴ്ച നഷ്ടപ്പെടുന്നത്. കടുത്ത പ്രമേഹരോഗമായിരുന്നു അനില്‍കുമാറിന്റെ ജീവിതത്തിൽ വില്ലനായത്. ജോലി ചെയ്ത രണ്ടു മാസക്കാലയളവിനിടയിൽ ഒരു ദിവസം ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് എത്തി ഉറക്കം എഴുന്നേൽക്കുമ്പോഴാണ് കാഴ്ച ശക്തി നഷ്ടമായത്.
നല്ല ചികിത്സ മാത്രമല്ല പണവും നൽകി അദ്ദേഹത്തെ നാട്ടിലേക്ക് മടക്കി അയച്ചു, മറ്റൊരു പണിക്കും പോകാൻ കഴിയാതെ വരുന്ന അവസ്ഥയിലാണ് വീണ്ടും അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൂടി അനിൽകുമാരിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് നൽകുന്നത്,
പെട്ടന്ന് വന്ന വിപത്തിൽ ജീവിതത്തിൽ പകച്ചു പോയ അനിൽകുമാറിന് പക്ഷേ ലുലു ഗ്രൂപ്പ് ജീവിതത്തിന്റെ പുതിയൊരു വെളിച്ചം തുറന്നു നൽകുകയാണ് ചെയ്തത്