ഇതൊന്നും കേരള പോലീസ് കാണില്ലായിരിക്കും അല്ലേ?

0
666

തെരുവിൽ കലാപം നടത്താൻ തയ്യാറാണോ? എങ്കിൽ നിങ്ങൾക്ക് നീതി ലഭിക്കും, ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ വാക്കുകളാണ്,ഇതിലും അറസറ്റ് ചെയ്യാൻ വകുപ്പുകൾ കേരള പൊലീസിന് കാണില്ലായിരിക്കും,

പരസ്യമായ കലാപ ആഹ്വാനം, അതിന്റെ ഓഡിയോ ഇതാ പുറത്ത്, വാട്സ്ആപ്പിൽ മരണപ്പെട്ട ബിജെപി നേതാവ് ശാഖയിൽ പരിശീലനം നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ കേസ്സിട്ടു അറസറ്റ് വാറന്റ് പുറപ്പെടുവിച്ച കേരള പോലീസിന്റെ മൂക്കിൻ തുമ്പത് ആണ് പരസ്യമായ കലാപ ആഹ്വാനം ടിജി മോഹൻദാസ് നടത്തിയിരിക്കുന്നത്, ഇത് ആദ്യത്തെ സംഭവമല്ല പലപ്പോഴും ടിജി മോഹൻദാസ് സമൂഹത്തിൽ വിദ്വേഷവും കലാപ ആഹ്വാനവും നടത്തുന്ന പ്രസ്താവനകൾ നടത്തിയിട്ടുണ്ട്,

ഒട്ടുമിക്ക സംഘപരിവാർ പ്രൊഫൈലുകളിലും ഇത്രയും വർഗീയ വിദ്വേഷ പോസ്റ്റുകൾ ഇട്ടിട്ടും അതൊന്നും തങ്ങളെ ബാധിക്കില്ല എന്നാണ് കേരള പോലീസിന്റെ രീതി, നേരത്തെ പൂജാവെപ്പ് സമയത്ത് തോക്കുകൾ കൊണ്ട് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥന്റെ ഫോട്ടോ സഹിതം കേരള പൊലീസിന് കൊടുത്തപ്പോൾ കേരള പോലീസിന്റെ മറുപടി ഇങ്ങനെ ആയിരുന്നു നോട്ട് ഇൻ കേരള

LEAVE A REPLY

Please enter your comment!
Please enter your name here