രാജ്യത്തിന്റെ പലഭാഗത്തും ക്രിസ്തുമത വിശ്വാസികൾക്ക് നേരെ ആക്രമണം,

0
204

കർണ്ണാടകയിൽ തുടങ്ങി,യുപിയിലൂടെ ഹരിയാനയിൽ യേശുവിന്റെ പ്രതിമ തകർക്കുന്നതിൽ വരെ എത്തി നിൽക്കുന്നു ആക്രമണ പരമ്പര, എന്നിട്ടും ഇവിടെ ചിലർ സംഘപരിവാറിന് സ്തുതി പാടുന്ന തിരക്കിലാണ്,

ഹരിയാനയിലെ അംബാലയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം.അക്രമികൾ യേശു ക്രിസ്തുവിന്‍റെ പ്രതിമ തകർത്തു. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല.ക്രിസ്ത്യൻ പള്ളികൾക്കും പുരോഹിതന്മാർക്കുമെതിരെ ഹിന്ദുത്വ ശക്തികളുടെ അക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.നേരത്തെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച സ്കൂളുകൾക്ക് നേരെ കർണ്ണാടകയിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചിരുന്നു.

യുപിയിൽ ആകട്ടെ സന്ദാക്ലോസ് മൂർദ്ധാബാദ് മുദ്രാവാക്യം വിളിച്ചായിരുന്നു സംഘപരിവാർ പ്രതിഷേധം,ഇത്രയും കണ്ടിട്ടും കേട്ടിട്ടും ചിലർക്ക് ഇനിയും മനസ്സിലായിട്ടില്ല,അവർ ഇപ്പോഴും സംഘപരിവാറിന് സ്തുതി പാടുന്ന തിരക്കിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here