സിദ്ധീഖ് കപ്പാനെ പിന്നിൽ നിന്നും കുത്തി മലയാള മനോരമ ലേഖകൻ

0
256

പിന്നിൽ നിന്നും കുത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.യുപിയിൽ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട എഫ്ഐആറിലെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.കാപ്പനെതിരെ മലയാള മനോരമ മാധ്യമപ്രവർത്തകൻ ബിനു വിജയൻ മൊഴി നൽകിയതായി പറയുന്ന കുറ്റപത്രത്തിലെ വിവരങ്ങളാണ് പുറത്തുവന്നത്.

ന്യൂസ് ലോണ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ബിനുവിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും കാപ്പനെതിരെ യുപി പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂസ് ലോണ്ടറി റിപ്പോർട്ടിൽ പറയുന്നു. കെയുഡബ്ല്യുജെ ഡൽഹി ചാപ്റ്ററിന്റെ സെക്രട്ടറിയായിരിക്കെ കാപ്പൻ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ബിനു വിജയൻ നൽകിയ മൊഴിയെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. മാത്രമല്ല ദേശീയ അഖണ്ഡത തകർക്കുന്നതിനും സാമുദായിക സൗഹാർദ്ദത്തിന് ഭീഷണിയുയർത്തുന്ന തരത്തിൽ വർഗീയ കലാപമുണ്ടാക്കാനും വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും കാപ്പൻ ശ്രമിച്ചതായും ബിനു വിജയൻ മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഫണ്ട് ദുരുപയോഗം സംബന്ധിച്ച വിജയന്റെ ആരോപണങ്ങൾ കെയുഡബ്ല്യുജെ നിഷേധിച്ചിട്ടുണ്ട്. 10 വർഷത്തോളമായി പത്രപ്രവർത്തകനായി പ്രവർത്തിക്കുന്നയാളാണ് ബിനു വിജയൻ.

LEAVE A REPLY

Please enter your comment!
Please enter your name here