പോലീസിൽ ആർഎസ്എസ് പിടിമുറുക്കി, പൊതു സമൂഹത്തിന്റെ ആരോപണം ശരിവെച്ചു കോടിയേരി ബാലകൃഷ്ണനും

0
263

പോലീസിൽ ആർഎസ്എസിന്റെ സാന്നിധ്യം ഉണ്ട് എന്നത് യാഥാർഥ്യമാണ്, പൊതു സമൂഹത്തിന്റെ ആശങ്ക ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ,

ഈ അടുത്ത് കേരള പോലീസിന്റെ ഭാഗത്ത്‌ നിന്നുള്ള പല നടപടികളും സംശയത്തിന് ഇടവരുത്തുന്ന കാര്യങ്ങളാണ്, ആലപ്പുഴയിൽ വന്നു വർഗീയ പ്രസംഗം നടത്തി ഇരട്ട കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ച ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് എതിരെ ഒരു നടപടിയും എടുക്കാത്ത കേരള പോലീസ് ആ പ്രസംഗം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതിന്റെ പേരിൽ ക്യാമ്പസ് ഫ്രണ്ട് നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു,കെഎസ് ഷാനിന്റെ കൊലപാതകത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷ സന്തോഷ പോസ്റ്റുകൾ നടത്തിയ ഒരു സംഘപരിവാറുകാരനെയും അറസ്റ്റ്‌ ചെയ്യാത്ത പോലീസ് വാട്സ്ആപ്പിൽ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ പ്രവാസി മലയാളിക്ക് എതിരെ കേസ്സെടുക്കുക ഉണ്ടായി,

അങ്ങനെ സമീപകാലത്തും മുൻപും നടന്ന പോലീസിന്റെ പല നടപടികളും സംശയത്തിന് ഇട നൽകിയിരുന്നു അതാണ്‌ ഇന്ന് കോടിയേരി ബാലകൃഷ്ണനും സമ്മതിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here