മുസ്‌ലിം സ്ത്രീകൾ വിലപ്പനക്ക്, വീണ്ടും സംഘപരിവാർ തെമ്മാടിത്തരം,

0

പൊതു സമൂഹത്തിലും മാധ്യമരംഗത്തും പ്രശസ്തരായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് വീണ്ടും സംഘപരിവാർ തെമ്മാടികളുടെ നെറികേട്,

മുസ്ലിം സ്ത്രീകൾക്കെതിരെ വീണ്ടും വംശീയ അധിക്ഷേപ ഓൺലൈൻ ആക്രമണവുമായി സംഘപരിവാർ നിരവധി മുസ്‌ലിം വനിതകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് വിൽപ്പനയ്ക്ക് വെച്ച വിവാദമായ സുള്ളി ഡീൽസിന് സമാനമായ ബുള്ളി ബായി എന്ന് ആപ്പിലൂടെ യാണ് വീണ്ടും അതേ ഗൂഡ ശക്തികൾ രംഗത്തെത്തിയിരിക്കുന്നത്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുസ്ലിം വനിതകളെയാണ് ഈ ആപ്പ് വഴി ഉന്നം വയ്ക്കുന്നത്, നേരത്തെ സുള്ളി ഡീൽസിനു പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് വീണ്ടും ആവർത്തിക്കാൻ കാരണമായത്,

നോക്കൂ എത്ര നെറികേടും തെമ്മാടിത്തരവുമാണ് സംഘപരിവാർ ഈ രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്നത്, അവർക്കു പിന്തുണയുമായി ഭരണകൂടവും ഉള്ളപ്പോൾ അവർക്കു അത് കൂടതൽ പ്രചോദനമാകുന്നു എന്നതാണ് സത്യം

LEAVE A REPLY

Please enter your comment!
Please enter your name here