ആക്ഷേപിക്കാനുള്ളതു എല്ലാം കഴിഞ്ഞിട്ട് പിസി ജോർജ് വീണ്ടും മാപ്പപേക്ഷയുമായി രംഗത്ത്

0
233

ഒരു സമുദായത്തെ ഒന്നടങ്കം അടച്ചാക്ഷേപിച്ചിട്ട് വീണ്ടും മാപ്പുമായി പിസി ജോർജ്, പിസി ജോർജേ തന്റെ ആക്ഷേപം മുസ്ലീങ്ങളെ മാത്രമല്ല വിഷമിപ്പിച്ചത് കേരളത്തിലെ മതേതര മനസ്സുകളെ മൊത്തമാണ്, അത് കൊണ്ട് പൊതു സമൂഹത്തോടാണ് താങ്കൾ മാപ്പ് പറയേണ്ടത്,

വാ തുറന്നാൽ തെറി മാത്രം പറയുകയും പലപ്പോഴും അഭിപ്രായം മാറ്റി പറയുകയും ചെയ്യുന്ന പിസി ജോർജ് ഇപ്പോൾ വീണ്ടും മാപ്പുമായി രംഗത്ത്, മുസ്‌ലിം സമുദായത്തെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണ് എന്നും ഇനി അങ്ങനെ ഉണ്ടാകാതെ സൂക്ഷിക്കാം എന്നുമാണ് പിസി ജോർജ് പറഞ്ഞത്, നിയമസഭയിൽ ഏറ്റ തോൽവിയെ കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് പിസി ജോർജിന്റെ ഈ മറുപടി, ഈരാറ്റ്പെട്ടയിലെ തോൽവിക്ക് ശേഷം മുസ്ലീങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയാണ് പിസി ജോർജിന്റേത്,

വളരെ വലിയ ആക്ഷേപമാണ് പിസി ജോർജ് മുസ്ലീങ്ങൾക്ക് നേരെ പലപ്പോഴും ഉയർത്തിയിട്ടുള്ളത് സംഘപരിവാറിന്റെ ചുവട് പിടിച്ചു ഗുരുതര വ്യാജ ആരോപണങ്ങൾ ഈ സമുദായത്തിന് നേരെ പിസി ജോർജ് ഉയർത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here