ഹരിദ്വാർ മുസ്‌ലിം വംശീയ ഉന്മൂലന ആഹ്വാനം, കടുത്ത നടപടിയുമായി സുപ്രീം കോടതി

0
128

2014 ഇൽ സംഘപരിവാർ അധികാരത്തിൽ വന്നതിനു ശേഷം കടുത്ത മുസ്‌ലിം വിരുദ്ധതയും വിദ്വേഷ പ്രചാരണവുമാണ് സമൂഹത്തിൽ നില നിൽക്കുന്നത്, അതിനു അവർക്കു വളവും വെള്ളവും നൽകി പരിപോഷിപ്പിക്കുന്നത് ബിജെപി സർക്കാരുകളാണ്,

മതേതരത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യയിൽ ഇന്ന് നടക്കുന്ന സംഭവങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്, ഇത്തരം വംശീയ വിദ്വേഷ പ്രവർത്തനങ്ങൾ ഈ രാജ്യത്തിന്റെ വളർച്ചയെ ബാധിക്കും, ഹരിദ്വാരിൽ നടന്ന ചില സന്യാസിമാരുടെ യോഗത്തിൽ ഉണ്ടായത് അത്തരത്തിൽ ഉള്ളതാണ് സംഘപരിവാർ സന്യാസികൾ എന്നുവരെ വിളിക്കുന്നതാവും കൂടുതൽ അനുയോജ്യം.കാരണം യഥാർത ഹൈന്ദവ സനാധന ധർമം പുലർത്തി ആ പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരിക്കലും ഇത്തരത്തിലുള്ള സംഘപരിവാർ അനുകൂലികൾ നടത്തുന്ന തരത്തിലുള്ള വിദ്വെഷവ പ്രചാരണങ്ങൾ നടത്താൻ കഴിയില്ല..

രാജ്യത്തെ ഇസ്ലാമിക സമൂഹത്തെ വംശഹത്യക്ക് വിദേയം ആക്കണം ഉന്മൂലനം ചെയ്യണം എന്നായിരുന്നു ഉത്തര്ഖണ്ഡില് നടന്ന സമ്മേളനത്തിൽ ഹൈന്ദവ സന്യാസിമാർ ഉയർത്തിയ പ്രകോപന പ്രസംഗം.ഈ പ്രസംഗത്തിനെതിരെ ഇതാ സുപ്രീം കോടതി ഇപ്പോൾ കടുത്ത പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നു. ഹരിദ്വാറിലെ ധർമ്മ സൻസദ് പരിപാടിയിൽ നടന്ന മുസ്‍ലിം വിദ്വേഷ പ്രസംഗ കേസിൽ പത്ത് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here