ദുർബല വകുപ്പുകൾ, കൊലപാതകം നടത്തി ഒരു മാസം പിന്നിടുമ്പോൾ തന്നെ പ്രതികൾ കൂളായി പുറത്തേക്കു

0
614

പ്രതികൾക്ക് അഭയം നൽകിയ കേസ്സുമായി ബന്ധപ്പെട്ട് നിലവിൽ പോലീസ് ചാർത്തിയ വകുപ്പുകൾ പ്രകാരം ഇവരെ ജയിലിൽ ഇടാൻ സാധിക്കില്ല എന്ന നിർണായക നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്

വളരെ സമാധാനപരമായി പോയിരുന്ന ഒരു പ്രദേശത്തെയും ഒരു സംസ്ഥാനം മുഴുവനും സംഘർഷങ്ങളിലേക്ക് തള്ളിവിട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്റെ വധവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട മൂന്ന് പ്രതികൾക്ക് ഹൈക്കോടതി പ്രത്യേകം ജാമ്യം അനുവദിച്ചിരിക്കുകയാണ്,ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികൾ ചില്ലറക്കാരല്ല ഷാനെ വധിച്ച പ്രതികളെ ആംബുലൻസ് രക്ഷപ്പെടുത്തിയ എട്ടാം പ്രതി ചേർത്തല സ്വദേശി അഖിൽ തൃശൂർ സ്വദേശി സുധീഷ് പതിമൂന്നാം പ്രതി ഉമേഷ് എന്നിവർക്കാണ് ഹൈക്കോടതി പ്രത്യേക ജാമ്യം അനുവദിച്ചിരുന്നത്,

ഷാൻ കൊല്ലപ്പെട്ട് ഒരു മാസം തികയും മുൻപ് ജാമ്യം ലഭിച്ചു പുറത്തേക്കു വരുന്നതു വീണ്ടും ഇത്തരത്തിൽ കൊലപാതകം നടത്താൻ സംഘപരിവാർ ശക്തികൾക്ക് പ്രചോദനമാകും എന്നുറപ്പാണ്, വളരെ ദുർബല വകുപ്പുകൾ ചാർത്തി പോലീസ് കൊലയാളികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചു എന്ന് സംശയിച്ചാൽ പോലും അതിൽ കുറ്റം പറയുവാൻ സാധിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here