ഉത്തരാഖണ്ഡ് പിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് കനത്ത തിരിച്ചടി,

0
271

തിരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങൾക്കു മുൻപ് ബിജെപി അധികാരത്തിൽ വരുമെന്ന് പ്രവചിച്ച അഭിപ്രായ സർവേകൾ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കോൺഗ്രസ് മുന്നിലെന്ന് സർവേ ഫലം,

2012 ഇൽ 32 സീറ്റുകൾ നേടിയ കോൺഗ്രസിന് 2017 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വെറും പതിനൊന്നു സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്,2012 ഇൽ 31 സീറ്റുകൾ ഉണ്ടായിരുന്ന ബിജെപി വൻ ഭൂരിപക്ഷത്തിൽ 57 സീറ്റുമായി അധികാരത്തിൽ വരികയായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി മാറ്റമാണ്, ബിജെപി അധികാരത്തിൽ വരുമെന്ന് പ്രവചിച്ച സർവേകൾ എല്ലാം ഇപ്പോൾ പറയുന്നതു കോൺഗ്രസ് ബിജെപിയെക്കാളും സീറ്റുകൾ നേടുമെന്നാണ്,

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ദാമിയെക്കാളും കൂടതൽ ജന പിന്തുണ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനർഥി ഹരീഷ് റാവത്തിനാണ്, അഭിപ്രായ സർവേകളിൽ എല്ലാം റാവത്ത് തന്നെയാണ് മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here