ഉത്തരാഘണ്ഡ് കോൺഗ്രസിന്റെ കൈകളിലേക്ക്

0
166

സീ ന്യൂസ് ഏറ്റവും ഒടുവിലായി പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസ് ബിജെപിയെ കടത്തിവെട്ടും എന്നാണ് റിപ്പോർട്ട്, മാസങ്ങൾക്കു മുൻപ് ബിജെപി അധികാരത്തിൽ വരുമെന്ന് പറഞ്ഞ സർവേകളിൽ ഇപ്പോൾ കോൺഗ്രസ് മുന്നിലായിരിക്കുന്നു,

കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് സര്‍വേയുടെ പ്രവചനം.എന്നാല്‍ പോരാട്ടം കടുപ്പമാണെന്നും സര്‍വേ പറയുന്നു.ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് സീ ന്യൂസ് സര്‍വേ പറയുന്നു.70 അംഗ നിയം സഭയിൽ കോണ്‍ഗ്രസ് 35 ന് മുകളിൽ സീറ്റ് നേടുമെന്നാണ് സര്‍വേയുടെ പ്രവചനം.എന്നാല്‍ തൊട്ടുപിന്നില്‍ ബിജെപിയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. 33 സീറ്റ് വരെ ബിജെപി നേടും. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ചത് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിനെയാണ്.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും അദ്ദേഹമാണ്. ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധമിക്ക് ജനപിന്തുണ കുറഞ്ഞത് അവർക്ക് വലിയ തിരിച്ചടിയാണ്. അതേസമയം എഎപിയുടെ സാന്നിധ്യം സര്‍വേയുള്ള അടിസ്ഥാനത്തില്‍ വളരെ നിര്‍ണായകമായിരിക്കും.എഎപി കിംഗ് മേക്കറാവാനാണ് സാധ്യത എന്നാണ് സർവേ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here