അരുൺകുമാറിനെ പൂട്ടാൻ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ശ്രമം,

0
292

ജനാധിപത്യരാജ്യത്ത് ആർക്കു ആരെയും വിമർശിക്കാം,മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കടുത്ത രീതിയിൽ അവഹേളിച്ചവർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ അസഹിഷ്ണുതപെടുന്നതിന്റെ കാര്യമാണ് മനസ്സിലാകാത്തത്,

അരുൺകുമാർ ഗോപാലകൃഷ്ണന്റെ ഭീക്ഷണിക്കു മുന്നിൽ പതറി പോകുന്ന ആളല്ല, വ്യക്തമായ ആശയവും നിലപാടും അദ്ദേഹത്തിനുണ്ട്, അതാണ്‌ അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ കാണാനും കഴിയുന്നത്,

ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ ( Disputed by BJP sources and accused WEF for technical glitch) പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി.ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ ‘Tryst With Destiny’ പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!

LEAVE A REPLY

Please enter your comment!
Please enter your name here