ഇന്ത്യയുടെ തന്നെ അഭിമാനമായ മറ്റൊരു മസ്ജിദിന് നേരെയും തകർക്കാൻ ആഹ്വാനം

0
178

ജാമിഅ മസ്ജിദ്
കർണ്ണാടകയിലെ ശ്രീരംഗപട്ടണത്ത്
1784-ൽ മൈസൂരിലെ ഭരണാധികാരി ടിപ്പു സുൽത്താൻ നിർമ്മിച്ച പള്ളിയാണ് ജാമിഅ മസ്ജിദ് അഥവാ മസ്ജിദ് അല

ആകർഷകമായ രൂപകല്പനയിൽ നിർമ്മിക്കപ്പെട്ട ഈ മസ്ജിദ് ഇന്ത്യയുടെ അഭിമാനവും ലോകത്തിന് തന്നെ അത്ഭുതവുമാണ്

രണ്ട് ഗംഭീരമായ മിനാരങ്ങൾക്ക് അകത്തൂടെ 200 പടികളുള്ള ഒരു ആന്തരിക ഗോവണി ഉണ്ട്. ചുവരുകളും മേൽക്കൂരയും സങ്കീർണ്ണമായ രൂപങ്ങളും പെയിന്റിംഗുകളും കൊണ്ട് മനോഹരമാക്കിയാണ് ഈ മസ്ജിദിന്റെ നിർമ്മാണം

ജുമാ മസ്ജിദിന് വെള്ള താഴികക്കുടം, തുറന്ന നടുമുറ്റം, പ്രാർത്ഥനാ ഹാൾ എന്നിവയുണ്ട്. ഭിത്തികളിൽ അല്ലാഹുവിന്റെ 99 വ്യത്യസ്ത നാമങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഭീമാകാരമായ ഘടികാരം, ഇപ്പോഴും തികഞ്ഞ പ്രവർത്തനാവസ്ഥയിലാണ്, പുരാതന കാലത്തെ എഞ്ചിനീയറിംഗ് അത്ഭുതത്തിന് ഇത് സാക്ഷ്യം വഹിക്കുന്നു.ഇന്ന് ഈ മസ്ജിദ് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ കീഴിലാണ്,

ഇന്ത്യൻ മുസ്ലീങ്ങളുടെ ചരിത്ര സ്മാരകങ്ങളും നിർമ്മിതിയും സംഘപരിവാറിനെ അസ്വസ്ഥപെടുത്തുന്നു എന്നത് പുതിയ കാര്യമല്ല, രാജ്യത്തിനു തന്നെ അഭിമാനമായ ഈ മസ്ജിദ് തകർക്കണം എന്ന ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ഹാ​സ​നി​ലെ അ​ര​സി​ക​രെ കേ​ന്ദ്ര​മാ​യു​ള്ള കാ​ളി​
മ​ഠാ​ധി​പ​തി​യാ​യ ഋ​ഷി​കു​മാ​ര സ്വാ​മി​.

LEAVE A REPLY

Please enter your comment!
Please enter your name here