ആ കരച്ചിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ചു

0
254

സാദാരണ ഒരു കുടുംബത്തിലെ ഒരു ഓട്ടോ ഡ്രൈവരുടെ മോൾ,പഠിച്ചു നല്ല നിലയിൽ എത്തണമെന്ന് കരുതി താൻ വിശ്വാസിച്ച മത വിശ്വാസ പ്രകാരം തന്റെ ശരീരം മറ്റുള്ളവർക്ക് കാഴ്ച്ച വസ്തു ആകേണ്ടന്നു കരുതി മാന്യമായി വസ്ത്രം ധരിച്ചു കോളേജ് കാമ്പസ്സിൽ വന്നവൾ,

മുസ്‌കാൻ ഖാൻ അതൊരു അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തിന്റെ ഉയർത്തു എഴുന്നേൽപ്പിന്റെ പേര് കൂടിയാണ്,അനാവശ്യമായ വിവാദമുണ്ടാക്കി കർണ്ണാടകയിലും പിന്നെ രാജ്യത്തും ഇപ്പോൾ രാജ്യത്തിന്റെ പുറത്തും ചർച്ചാ വിഷയമായി കൊണ്ടിരിക്കുന്ന ഹിജാബ് വിവാദം, വര്ഷങ്ങളായി ഹിജാബ് ധരിച്ചു പള്ളിക്കൂടങ്ങളിലും കോളേജിലും മുസ്‌ലിം വിദ്യാർഥിനികൾ പഠിക്കാരുണ്ട്, അന്നൊന്നും അതൊരു ചർച്ചാ വിഷയമേ ആയിരുന്നില്ല, എന്നാൽ കാവി ഷാൾ ധരിച്ചു സംഘപരിവാർ കോളേജ് കാമ്പസിൽ സംഘർഷം സൃഷ്ടിച്ചു അത് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചതാണ് ഈ വിവാദങ്ങൾക്കു കാരണം,

മുസ്‌കാൻ ഖാൻ വിളിച്ച അല്ലാഹു അക്‌ബർ എന്ന വിമോചന ശബ്ദം ഏതൊരു പ്രതിസന്ധിയിലും അല്ലാഹു എനിക്ക് സംരക്ഷണം നൽകാൻ തയ്യാറുണ്ട് എന്ന അർഥത്തിൽ ഉള്ളതായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here