ഉത്തർപ്രാദേശിൽ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ പ്രതിപക്ഷ കക്ഷികളുടെ നീക്കം,

0
573

മന്ത്രിസഭ രൂപീകരണവുമായി മുന്നോട്ടു പോവുകയാണ് എന്നു അഖിലേഷ് യാദവ് ട്വിറ്ററിലൂടെ അറിയിച്ചതിനു ശേഷമാണു പ്രതിപക്ഷ കക്ഷികളുടെ ഈ കൂട്ടായ നീക്കം,

5 സംസ്ഥാങ്ങളിലേക്കുള്ള നിയമ സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി അതിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിറകെ കണക്ക് കൂട്ടലുകളും കിഴിക്കലുകളുമായി തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിന് പിന്നാലെ ഇതാ ഉത്തർപ്രദേശിൽ അഖിലേഷിനെ മുഖ്യമന്ത്രി ആക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷ പാർട്ടികൾ സജീവം ആക്കുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ തന്ത്രങ്ങള്‍ മെനയുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.തൂക്കുമന്ത്രി സഭയ്ക്ക് സാധ്യതയുള്ള ഗോവ,മണിപ്പൂര്‍,ഉത്തരാഖണ്ഡ് എന്നിവിടങ്ങള്‍ക്ക് പുറമെ യുപി കേന്ദ്രീകരിച്ചും ചര്‍ച്ചകള്‍ സജീവമാണ്.

യുപിയില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും എസ്പി സഖ്യം ഗണ്യമായ സീറ്റ് നേടുമെന്നാണ് പ്രവചനം. ഇതോടെയാണ് സഖ്യ ചര്‍ച്ചകളും സജീവമായത്. യു പിയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നത് തന്നെയാണ് മറ്റ് കക്ഷികളുടെ ലക്ഷ്യം. ഇതിനായി കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ എസ്പിയെ പിന്തുണച്ചേക്കുമെന്ന സൂചനകളെ സാധൂകരിക്കുന്നതാണ് നേതാക്കളുടെ പരാമര്‍ശങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here