വ്യാജ ഐഡി ഉണ്ടാക്കി വിദ്വേഷ പ്രചരിപ്പിക്കുന്ന സംഘപരിവാരുകാരൻ അറസ്റ്റിൽ

0
239

ശിവമോഗയിൽ ഹർഷ എന്ന ബജ്റംഗ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ എംഎൽഎസിയുടെ പോസ്റ്റിനടിയിലാണ് ഇയാൾ ഭീഷണി-വിദ്വേഷ കമന്റിട്ടത്. “ഇന്ന് ഒരു ഹിന്ദു ആക്ടിവിസ്റ്റ് മരിച്ചു.ഇതിൽ തീർന്നെന്ന് നിങ്ങൾ കരുതേണ്ട.വരും ദിവസങ്ങളിൽ ഞങ്ങൾ നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും ലക്ഷ്യം വയ്ക്കും..” എന്നായിരുന്നു അത്.

മുസ്‌ലിം പേരിൽ വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി നിരന്തരം വിദ്വേഷ പോസ്റ്റുകളിട്ട് മതസ്പർധയ്ക്ക് ശ്രമിച്ച ബജ്രം​ഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ. കർണാടക ബലേ​ഗാവി ജില്ലയിലെ ഷിൻഡി കുർബെത് സ്വദേശിയായ സിദ്ധാരൂധ ശ്രീകാന്ത് നിരാലെ (31) ആണ് അറസ്റ്റിലായത്. ബാഗൽകോട്ട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

‘മുഷ്താഖ് അലി’ എന്ന പേരിൽ വ്യാജ ഐഡിയുണ്ടാക്കി ഹിന്ദുക്കൾക്കെതിരെ വിദ്വേഷകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യൽ ഇയാളുടെ പതിവായിരുന്നു. ഏറ്റവുമൊടുവിൽ ഈ ഐഡിയിൽ നിന്ന് ബിജെപി എംഎൽസിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതിനു പിന്നിലെ യഥാർഥ മുഖം വെളിവായത്.

ബിജെപി എംഎൽസി ഡി എസ് അരുണിനേയും കുടുബത്തേയും ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് സംഘ്പരിവാർ പ്രവർത്തകൻ തന്നെയായ പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ ശിവമോ​ഗ പൊലീസിന് കൈമാറുമെന്ന് ശിവമോ​ഗ എസ്പി ലക്ഷ്മി പ്രസാദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here