മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃത്വ പദവി നഷ്ടപ്പെടുത്തും, കർണാടക സംഘപരിവാർ സർക്കാരിന് മുന്നറിയിപ്പുമായി കോർപ്പറേറ്റുകൾ,

0
306

എന്തൊക്കെ നഷ്ടപ്പെട്ടാലും അവർക്കു അതൊന്നും ഒരു പ്രശ്‌നമേ അല്ല, മനുഷ്യനെ മരത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു രാഷ്ട്രീയ നേട്ടം കൊയ്യണം, അതാണ്‌ അവർക്കു വേണ്ടത്,

കർണാടകയിൽ അരങ്ങേറുന്ന മത വർഗീയതയുടെ ആഴം എത്രത്തോളം വലുതാണ് എന്നത് നമുക്കറിയാം.വളരെ വലിയ രീതിയിലാണ് കർണാടകയിൽ ഇപ്പോൾ വർഗീയ വിദ്വെഷവം നടക്കുന്നത്.ഇത് ഒരു സംസ്ഥാനത്തെ മുഴുവാൻ ബാധിക്കുന്ന രീതിയിലേക്ക് മാറിയതോടെ കർണാടക മുഖ്യമന്ത്രിക്ക് താകീതുമായിത്ത കോർപറേറ്റുകൾ രംഗത്ത് വന്നിരിക്കുന്നു. കര്‍ണാടകയില്‍ അരങ്ങേറുന്ന മതവൈരം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന്‌ മുഖ്യമന്ത്രി ബാസവരാജ്‌ ബൊമ്മയോട്‌ ബയോകോണ്‍എക്സിക്യൂട്ടീവ്‌ ചെയര്‍പേഴ്സണ്‍ കിരൺ മസുംദാര്‍ ഷാ ആണ് താക്കീത് നൽകിയിരിക്കുന്നത്.

ക്ഷേത്ര ഉത്സവങ്ങളിൽനിന്ന്‌ മുസ്‌ലിംകച്ചവടക്കാരെ വിലക്കാന്‍ ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം തീരുമാനിച്ചസാഹചര്യത്തിലാണ്‌ പ്രതികരണം. ആദ്യമായാണ്‌ കോര്‍പറേറ്റ്‌ തലത്തിൽ നിന്നൊരാൾ ഈ വിഷയത്തില്‍ ഇടപെടുന്നത്‌. ടെക്‌,ബയോടെക്‌ മേഖലകളിൽ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വര്‍ഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന്‌ ടിറ്ററിലെഴുതിയ കുറിപ്പില്‍ അവര്‍
ഓര്‍മിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here