മദ്രസകളിൽ എന്ത് പഠിപ്പിക്കണം എന്നു തീരുമാനിക്കാൻ യോഗി സർക്കാർ

0
211

മദ്രസ്സകളിൽ ഇനി എന്ത് പഠിപ്പിക്കണം എന്നു യോഗി സർക്കാർ തീരുമാനിക്കും, വ്യക്തമാക്കി ഉത്തർപ്രദേശ് സർക്കാർ,

ഉത്തർപ്രദേശ്.ഈ അടുത്ത് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ തുടര്ഭരണം നേടിയിരുന്നു.വർഗീയ ചേർത്തിരിവുണ്ടാക്കി സാമൂദായിക ദ്രുവീകരണം നടത്തിയാണ് ബിജെപി ഇവിടെ വിജയിച്ചത് എന്ന ആരോപണം ശക്തമായിരുന്നു. എന്തായാലും ബിജെപിക്ക് തുടര്ഭരണം കിട്ടിയതോടെ യോഗി വീണ്ടും മുഖ്യമന്ത്രി ആയതോടെ കനത്ത ദുരിതം അനുഭവിക്കുകയാണ് അവിടെയുള്ള ന്യുനപക്ഷം.പ്രത്യേകിച്ച് മുസ്‌ലിം സമുദായം.ഇതാ ഇപ്പോൾ ഉത്തർപ്രദേശിൽ മദ്രസകളിലേക്കും സർക്കാർ കൈ കടത്താൻ പോവുന്നു.

ഉത്തര്‍പ്രദേശിലെ മദ്രസാ പാഠ്യപദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ളതായിരിക്കുമെന്ന്‌ ഇതാ ന്യുനപക്ഷ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നു .യുപി ന്യൂനപക്ഷ മന്ത്രി ധരംപാൽസിങ്‌ ആണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച്‌ഇന്‍സ്റ്ിറ്റൂട്ടില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്‌ അനുസരിച്ചായിരിക്കും മദ്രസകളിലെയും വിദ്യാഭ്യാസം.സംസ്ഥാനത്തെ മദ്രസകളിലെല്ലാം വിദ്യാര്‍ത്ഥികളെ ദേശീയതയെക്കുറിച്ച്‌ പഠിപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here