മുസ്ലീങ്ങളെ വിലക്കിയ ക്ഷേത്ര കമ്മറ്റിക്ക് അതേ നാട്ടിലെ മുസ്‌ലിം പള്ളി നൽകിയ മാനവ മറുപടി കയ്യടി നേടുന്നു,

0
294

ഉത്സവത്തിന് ആചാരത്തിന്റെ ഭാഗമായി അഹിന്ദുക്കൾക്കു ക്ഷേത്ര പരിസരത്തു പ്രവേശനമില്ല എന്നു ബോർഡ് വെക്കാം അതിൽ ആരും തെറ്റ് പറയില്ല, എന്നാൽ അത് മുസ്‌ലിം മാത്രമാകുമ്പോളാണ് ഇസ്ലാമോഫോബിയ എന്ന വെറുപ്പ് വ്യക്തമാകുന്നത്,

കുഞ്ഞിമംഗലത്ത് ക്ഷേത്രത്തിൽ ഉത്സവ കാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ല എന്ന മുസ്ലിം വിരുദ്ധ പോസ്റ്റർ കേരളത്തിൽ വളരെ വലിയ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു, എല്ലാ മതസ്ഥരും സ്നേഹത്തോടെ കഴിയുന്ന കേരളത്തിൽ ഇങ്ങനെ ഒരു ബോർഡിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമായിരുന്നു പലയിടത്തും ഉണ്ടായിരുന്നത്

മുസ്ലീങ്ങൾ എന്തിനാണ് ഉത്സവത്തിന് പോകുന്നത്.? അമ്പലവളപ്പിൽ മുസ്ലീങ്ങൾക്കെന്താണ് കാര്യം..? എന്നിങ്ങനെ ചോദിക്കുന്നവരുണ്ട്.വിശ്വാസ പ്രകാരം മുസ്ലീങ്ങൾക്ക് ക്ഷേത്രത്തിൽ പോവുന്നതിനോ ഉത്സവത്തിന് പങ്കെടുക്കുന്നതിനോ ന്യായങ്ങളൊന്നുമില്ല. അത് തെറ്റ് തന്നെയാണ്

ക്ഷേത്ര പരിസരത്ത് ബോർഡ് വെച്ചാലും ഇല്ലെങ്കിലും ബഹുഭൂരിപക്ഷം വിശ്വാസികളും ഇതര മത ആചാരങ്ങളിലോ ആരാധനാലയങ്ങളുടെയോ ഭാഗമാകുന്നവരുമല്ല.

സിഎഎ നിയമം ഭേദഗതി ചെയ്തപ്പോൾ അതു വിവാദമാകാൻ ഒരു കാരണമുണ്ടായിരുന്നു.

1955 മുതൽ രാജ്യത്തുള്ള പൗരത്വ നിയമം ഹിന്ദുത്വ ഭരണകൂടം ഭേദഗതി ചെയ്തത് ഇങ്ങനെയാണ്.അയൽ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മത വിഭാഗങ്ങളിലുള്ള ആളുകൾക്ക് പൗരത്വം നൽകും.ഈ ആളുകൾക്ക് പൗരത്വം നൽകുന്നത് കൊണ്ട് ആർക്കെങ്കിലും എതിർപ്പുണ്ടോ..? ഇല്ല, എന്നാൽ മുസ്ലീങ്ങൾ ഒഴികെ മറ്റെല്ലാ മത വിഭാഗങ്ങൾക്കും പൗരത്വം നൽകും എന്ന് പറയുന്നിടത്താണ് പ്രശ്നം.

അങ്ങനെ ഒരു മതത്തെ മാറ്റി നിർത്തുന്ന വംശീയത ഉത്പാദിപ്പിക്കുന്ന രാഷ്ട്രീയമാണ് പ്രശ്നം.

അതേ പ്രശ്നം തന്നെയാണ് കണ്ണൂരിലെ പാർട്ടി ക്ഷേത്രത്തിൽ നിന്നുള്ള പോസറ്റിനും ഉണ്ടായിരുന്നത്

ഹൈന്ദവർ ഒഴികെയുള്ളവർ ഉത്സവ സമയത്ത് ക്ഷേത്ര വളപ്പിൽ വരുന്നത് ആചാര പ്രകാരം നിഷിദ്ധമായിരിക്കാം. വരാൻ പാടില്ലായിരിക്കാം എന്നാൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് പറയുന്നതിന് പകരം മുസ്ലീം കമ്മ്യുണിറ്റിയുടെ പേരെടുത്ത് നിരോധനം ഏർപ്പെടുത്തുന്നിടത്താണ് പ്രശ്നം. അവിടെയാണ് ഇസ്‌ലാമോ ഫോബിയ വ്യക്തമായി പുറത്തു വരുന്നത്,

എന്നാൽ വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടുന്നവരല്ല മുസ്‌ലിം സമൂഹം അതെ കുഞ്ഞിമംഗലത് ചെമ്മട്ടില ജുമാ മസ്ജിദിലും ഒരു പോസ്റ്റർ പ്രത്യക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here