വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന അഷ്‌കർ അലിക്ക് ഉസ്താദ് നൽകിയ ഉഗ്രൻ മറുപടി

0
378

ഹുദവി പട്ടം വലിച്ചെറിഞ്ഞു സത്യം തിരിച്ചറിഞ്ഞു എന്നു ആഘോഷിച്ചു നിരീശ്വരപാളയത്തിൽ എത്തപ്പെട്ട അസ്‌കറലിയുടെ ആരോപങ്ങൾക്ക് ഉസ്താദ് ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി നൽകിയ ഉഗ്രൻ മറുപടി,നാം എല്ലാവരും കേൾക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ ശ്രദ്ധേയമായ വാക്കുകൾ ഇതാണ്

മുഹമ്മദ് നബി (സ) ക്കും ഏറെ കാലം മുമ്പ് ഇസ്‌ലാം പ്രബോധനം ചെയ്യാൻ നിയോഗിക്കപ്പെട്ട പ്രവാചകനായ നൂഹ് നബി (അ) ന് ഒരു മകനുണ്ടായിരുന്നു.

ഉപ്പയുടെ പ്രബോധനവും ദൂതുമൊക്കെ അടുത്തു നിന്നു കണ്ടു കേൾക്കാൻ അവസരം കിട്ടിയൊരു പുത്രൻ. പക്ഷെ രക്ഷയുടെ കപ്പലിലേക്ക് പിതാവ് ക്ഷണിച്ചപ്പോൾ മകൻ പിന്മാറി. തന്റെ യുക്തിക്ക് നിരക്കന്നില്ലെന്നു പറഞ്ഞു താക്കീതിന്റെ സ്വരത്തെ തള്ളി കളഞ്ഞു. നബിയായ പിതാവിനെ അരികിൽ കൊല്ലങ്ങളോളം നിന്നിട്ടും വിശ്വാസത്തിന്റെ സുഗന്ധത്തെ അറിയാൻ കഴിയാതെ പോയ മകനെ സൂറത്ത് ഹൂദ് ലോകത്തിനു പഠിപ്പിക്കുന്നുണ്ട്.

കൊല്ലങ്ങളോളം മതം പഠിച്ചെന്നു പറഞ്ഞു അസ്കർ അലി മാർ രംഗത്തെത്തുമ്പോൾ വിശ്വാസികൾ ആ അദ്ധ്യായം ഒന്നു ഉറച്ചു വായിച്ചാൽ മതി നേർമാർഗം ദൈവം നൽകുന്ന അനുഗ്രഹമാണ് അനുകൂല ഘടകങ്ങളുടെയും സാഹചര്യങ്ങളുടെയും ഇടയിൽനിന്ന് പോലും ഈ വെളിച്ചം നഷ്ടപ്പെട്ടുപോയ ഒത്തിരി ഉദാഹരണങ്ങളെ ഇസ്ലാമിന് വരച്ചുകാണിക്കാൻ ഉണ്ട്.

അസ്കർ അലിക്ക്
ഹുദവി എന്ന പ്രയോഗം ചേർത്തു പറയാൻ ആഗ്രഹിക്കുന്നില്ല.ഏതൊരു കോഴ്‌സും പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് സമൂഹത്തിനു മുന്നിൽ ഉയർത്തി കാണിക്കാൻ ആകുമ്പോഴാണല്ലോ ബിരുദങ്ങളും ബിരുദ നാമങ്ങളും ഒക്കെ ഔദ്യോഗികമാവുക?

എൻജിനീയറിങ് കോളേജിൽ നിന്നും പേപ്പറുകൾ നഷ്ട്ടപെട്ട് വാഷ് ഔട്ട് ആയ ഒരാളെ എങ്ങനെ എൻജിനീയർ എന്നു വിളിക്കാനാകും?യൂട്യൂബ് തമ്പ് നെയിലുകൾ ഔദ്യോഗിക ബിരുദ സർട്ടിഫിക്കറ്റല്ല. അയാൾക്ക് ഒപ്പം ചേർത്ത് പറയുന്ന ബിരുദത്തിനു രേഖ കൊണ്ടാണ് തെളിവ് പറയേണ്ടത്.

ഒരാൾ വഴി പിഴച്ചു എന്നത് കൊണ്ട് അയാൾ പഠിച്ച സ്ഥാപനം മോശമാവുന്നില്ല.ഇബ്ലീസ് വഴി തെറ്റിയത് സ്വർഗ്ഗത്തിന്റെ കുറവ് കൊണ്ടാണ് എന്ന് ആരും പറയാറില്ലല്ലോ.?

LEAVE A REPLY

Please enter your comment!
Please enter your name here