ഹലാൽ സ്റ്റിക്കറിന്റെ പേരിൽ ആക്രമണം, പ്രസൂണിനെ ജോലിയിൽ നിന്നും പുറത്താക്കി ഇൻഡസ് മോട്ടേഴ്സ്

0
555

ഇവന്മാർ മൊത്തത്തിൽ ചിരിപ്പിച്ചു കൊല്ലും, കയ്യിലുള്ള മാനേജറിന്റെ പദവി വർഗീയതക്കു വേണ്ടി കളഞ്ഞു അടുത്തൊരു ശാഖക്കാരൻ, എത്ര വലിയ പദവിയിലിരുന്നാലും ഇടയ്ക്കിടയ്ക്ക് ഉള്ളിലുള്ള വർഗീയത പുറത്തേക്കു വരും

ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പർമാർക്കറ്റിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ ആർഎസ്എസുകാരനും ഒന്നാം പ്രതിയുമായ മേപ്പയ്യൂർ സ്വദേശി പ്രസൂണിനെ സസ്പെൻഡ് ചെയ്ത് ഇൻഡസ് മോട്ടോഴ്സ്. കമ്പനിയുടെ കുറ്റ്യാടി ബ്രാഞ്ച് മാനജേർ (ടെറിറ്റോറിയൽ ഹെഡ്) ആണ് പ്രസൂൺ.

ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഇൻഡസ് മോട്ടോഴ്സ് നിയമ വിഭാ​ഗം മേധാവി ദീപ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. ഇയാൾ ഒരു ക്രിമിനൽ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇൻഡസ് മോട്ടോഴ്സിന്റെ ചട്ട പ്രകാരം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയാണ് ആദ്യ നടപടി. തുടർന്ന് കമ്പനിയുടെ അന്വേഷണ ശേഷവും പിന്നീടുള്ള പൊലീസ്- കോടതി നടപടിയും കണക്കിലെടുത്ത് അന്തിമ തീരുമാനം പിന്നീടെടുക്കുമെന്നും അവർ അറിയിച്ചു.

സംഭവത്തിൽ ഒന്നാം പ്രതിയാണ് മേപ്പയൂര്‍ മഠത്തുംഭാ​ഗം സ്വദേശി പ്രണവ് ഹൗസില്‍ പ്രസൂൺ നാരായണൻ. ഇയാളെ ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട രണ്ടാം പ്രതിയായ ഹരികൃഷ്ണനെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാക്ഷികളുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നുമാണ് എസ്ഐ രാവിലെ പറഞ്ഞത്.

പ്രതികൾക്കെതിരെ ഐപിസി 308 (വധശ്രമം), 341 (തടഞ്ഞുവയ്ക്കൽ), 323 (ദേഹോപദ്രവം ഏൽപ്പിക്കൽ), 324 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here