തങ്ങൾക്കു എതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കാൻ സംഘപരിവാർ സർക്കാരുകൾ പുറത്തെടുത്ത വജ്രായുധമാണ് ഇന്ന് സുപ്രീംകോടതി നാലായി മടക്കി കയ്യിൽ കൊടുത്തിരിക്കുന്നത്,
നിർണായക വിധിയിലൂടെ പരമോന്നത നീതിപീഠം രാജ്യത്തിന് നൽകുന്ന പ്രത്യാശ വളരെ വലുതാണ്, ദേശീയ പൗരത്വ നിയമത്തിനു നേതൃത്വം നൽകിയ പലരെയും സംഘപരിവാർ സർക്കാർ ഭയപ്പെടുത്തിയത് രാജ്യദ്രോഹം എന്ന ബ്രിട്ടീഷ് സർക്കാർ നടപ്പിലാക്കിയ നയത്തിലൂടെ ആയിരുന്നു, പത്തു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുന്ന കേസാണ് ഇന്ന് സുപ്രീം കോടതി ചരിത്ര വിധിയിലൂടെ മാറ്റി കുറിച്ചത് രാജ്യദ്രോഹനിയമം കോടതി താത്കാലികമായി മരവിപ്പിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. പുനഃപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത് എന്നാണ് നിർദേശം.
കേന്ദ്രവും സംസ്ഥാനങ്ങളും രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്ഐആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.