വിശ്വാസത്തിന്റെ പേരിൽ അപരവൽക്കരിക്കപ്പെടുമ്പോൾ വിശ്വാസം ഉയർത്തിപ്പിടിക്കുക എന്നത് തന്നെയാണു ഏറ്റവും വലിയ പ്രതിരോധം.!
ഹിജാബിന്റെ പേരിൽ ഒരു മതക്കാർക്ക് നേരെ സ്കൂൾവാതിലുകൾ ഭരണകൂടം കൊട്ടിയടച്ച അതേ കർണ്ണാടകയിൽ പ്ലസ്ടു സയൻസിൽ രണ്ടാം റാങ്ക് നേടിയ ഹിജാബ്ധാരിയായ ഇൽഹാം.ആവേശം നൽകുന്ന മധുരപ്രതികാരങ്ങൾ ഇങ്ങനെയാണ്,
കർണ്ണാടകയിലെ പിയു കോളേജിൽ നിന്നും ആരംഭിച്ച ഹിജാബ് വിവാദം സംഘപരിവാർ തെമ്മാടികൾ ഇസ്ലാം വിശ്വാസത്തിൽ കടന്ന് കയറാൻ ശ്രമിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് രാജ്യത്തു നാം കണ്ടത്
പതിറ്റാണ്ടുകളായി തല മറച്ചു സ്കൂളുകളിലും കോളേജിലും മുസ്ലിം വിദ്യാർഥിനികൾ പഠിക്കുന്നു, എന്നാൽ ഇന്ന് സംഘപരിവാർ പറയുന്നു തല മറയ്ക്കാൻ പാടില്ല,അതിന്റെ ആദ്യ പേടിയായിരുന്നു കർണ്ണാടകയിലെ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്, അതിനു പിന്നാലെ ഹൈക്കോടതി കർണ്ണാടക സർക്കാരിന്റെ ഹിജാബ് വിലക്ക് അംഗീകരിക്കുയും ചെയ്തു, അതിന്റെ പിന്നാലെ ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒട്ടനവധി സഹോദരികൾക്ക് പരീക്ഷകളും ക്ളാസുകളും നഷ്ടമായി, അതേ കർണ്ണാടകയിൽ നിന്ന് തന്നെയാണ് ഈ ചരിത്ര വിജയവും രാജ്യം കേൾക്കുന്നത്,
ഇൽഹാമിന്റെ ചരിത്ര വിജയം ഹിജാബ് ധരിച്ച വിശ്വാസം മുറുകെ പിടിക്കുന്ന ഓരോ സഹോദരികൾക്കും മാതൃകയാണ്