ബിഗ് സല്യൂട്ട്, മരണമുഖത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ യുവാവിന് ആദരം

0
126

കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്നും രണ്ടു കുട്ടികളെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവിന് ഒമാനി സിവിൽസ് ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ആദരം അലി ബിൻ നാസർ അൽ വർദി എന്ന യുവാവിനാണ് ഒമാൻ സിവിൽസ് ഡിഫൻസ്‌ മേധാവി അഭിനന്ദന സർട്ടിഫിക്കറ്റും ജാക്കറ്റും കൈമാറി ആദരിച്ചത്,

നിസ്വവിലായത്തിലെ ബഹ്ലയിൽ കുത്തിയൊലിക്കുന്ന വാദിയിൽ നിന്നും രണ്ട് കുട്ടികളെ സ്വന്തം ജീവൻ പോലും പണയം വെച്ച് അതി സാഹസികമായി അലി രക്ഷപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ അതിന്റെ വീഡിയോ വൈറലായിരുന്നു വെള്ളിയാഴ്ചയാണ് അതി സാഹസികമായി കുട്ടികളെ രക്ഷപ്പെടുത്തിയത് കുത്തിയൊലിക്കുന്ന വാദിയിൽ ഒരു വട്ടം കുട്ടികൾ കൈവിടും എന്നു തോന്നിയപ്പോൾ രണ്ട് കുട്ടികളെയും മാറോടു ചേർത്ത് പിടിച്ചാണ് അലി രക്ഷപ്പെടുത്തിയത്, ആ ധീരതക്കാണ് ഒമാൻ സർക്കാർ ഇപ്പോൾ അലിയെ ആദരിച്ചിരിക്കുന്നത്,

LEAVE A REPLY

Please enter your comment!
Please enter your name here