0
325

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചതിനെ കുറിച്ച് സാമൂഹിക പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്, ആ വരികൾ ഇങ്ങനെയായിരുന്നു,

പൊതുബോധത്തിന്റെ ഒത്താശയോടെ ഹിന്ദുത്വ ഭീകര സർക്കാർ പോപ്പുലർ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ചിരിക്കുന്നു …

ആഹ്ലാദിക്കുന്നവരോട് കയ്യടിക്കുന്നവരോട് ആവർത്തിച്ചു പറയട്ടെ ..

പോപ്പുലർ ഫ്രണ്ടിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലിത് ഇന്ത്യയിലെ ഓരോ നീതി വാദിയുടെ മേലും ഹിന്ദുത്വ ഭീകരത ആവർത്തിക്കപ്പെടും … ഇന്ത്യൻ ഭരണഘടന ഉന്മൂലനം ചെയ്യപ്പെടും …

മുസ്ലീമായിരിക്കുക എന്നത് പോലും കുറ്റകൃത്യമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യം ഇന്ത്യയിൽ നിലനിൽക്കുമ്പോൾ ഒരു മുസ്ലീം സംഘടന നിരോധിക്കപ്പെടുന്നതിൽ എനിക്ക് അത്ഭുതം തീരെയില്ല …

എന്നാൽ

ഫാസിസത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത്‌ ജോഡോ യാത്രയ്ക്കൊപ്പം നടക്കുന്ന കോൺഗ്രസ് നേതാവ് കെ സി വേണു ഗോപാൽ അതേ ഫാസിസത്തോട് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ എതിർപ്പില്ല എന്ന് പറയുന്ന ആ രാഷ്ട്രീയമുണ്ടല്ലോ അതെന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് …

നിരോധനത്തിന് ഒപ്പം നിൽക്കുന്നുവെന്നും വേരോടെ പിഴുതെറിയണമെന്നും പറഞ്ഞു കൊണ്ട് ഫാസിസത്തിന് കയ്യടിക്കുന്ന മുസ്ലീം ലീഗ് നേതാവ് ഡോ എം കെ മുനീർ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് …

ഹിന്ദുത്വ ഭരണകൂടം ഒരു മുസ്ലീം സംഘടനയെ നിരോധിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം കൃത്യമായി അറിയാമായിരുന്നിട്ടും ന്യൂനപക്ഷ വർഗീയത എന്ന് നിലവിളിച്ചു കൊണ്ട് നിരോധനത്തിന് കയ്യടിക്കുന്ന സി പി ഐ എം അണികൾ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് ….

ഇന്ത്യയിലെ പൊതുബോധവും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളും വെള്ളവും വളവും കൊടുത്ത് വളർത്തിയെടുത്ത ഒന്നാണ് ഹിന്ദുത്വ ഭീകരത ….

സേഫ് സോണിലിരുന്ന് കൊണ്ട് മൗനം കൊണ്ട് പോലും ആ ഭീകരതയോട് ഐക്യപ്പെടാൻ മനസില്ല ….

ആവർത്തിച്ചു പറയട്ടെ

പോപ്പുലർ ഫ്രണ്ട് നിരോധനം ഒരു ആസൂത്രിത ഹിന്ദുത്വ വംശഹത്യ പദ്ധതിയാണ് അതുകൊണ്ടുതന്നെ പോപ്പുലർ ഫ്രണ്ടിൽ മാത്രം അത് ഒതുങ്ങില്ല
മുസ്ലീങ്ങളെ, ക്രിസ്ത്യാനികളെ, കമ്മ്യൂണിസ്റ്റുകളെ മാത്രമല്ല ഓരോ ജനാധിപത്യ വിശ്വാസിയെ തേടിയും ആ ഭീകരതയെത്തും.

നിരോധനം കൊണ്ട് ഏതെങ്കിലും രാഷ്ട്രീയ ആശയം ഉന്മൂലനം ചെയ്യപ്പെട്ട ചരിത്രം ഈ ഭൂമിയിലില്ല എന്ന് കൂടെ ഹിന്ദുത്വ ഭീകരന്മാരെ ഓർമ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here