മൂന്ന് തവണ നിരോധിച്ച സംഘടന, ഇന്ന് ആഹ്ലാദിക്കുന്നവർ അറിയാതെ പോയ ചരിത്ര സത്യം

0
387

മൂന്ന് തവണ നിരോധിച്ച സംഘടനയിൽ ഉള്ളവരാണ് ഇന്ന് ജനാധിപത്യ ഇന്ത്യ ഭരിക്കുന്നത്‌ എന്ന കാര്യം നാം മറക്കരുത്,

പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചു കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതിൽ കയ്യടിച്ചു ആഹ്ലാദിക്കുന്നവർ മറന്നു പോകുന്ന ചരിത്ര സത്യമുണ്ട്, മൂന്ന് തവണയാണ് ആർഎസ്എസിനെ നിരോധിക്കുന്നത് അതും സംഘപരിവാർ ഇപ്പോൾ പ്രതി പുരുഷനായി കാണുന്ന സർദാർ വല്ലഭായി പട്ടേൽ

സ്വാതന്ത്ര്യസമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നീ പദവികൾക്കപ്പുറം രാജ്യത്തിന്‍റെ ഏകീകരണത്തിന്റെ പ്രധാന ശിൽപികളിലൊരാളായിരുന്നു സർദാർ വല്ലഭായ് പട്ടേൽ. അദ്ദേഹത്തിന് മാത്രം സ്വന്തമായ,അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേരിനോടു മാത്രം ചേർത്തു വായിക്കപ്പെടേണ്ട പലതിനും പങ്കുപറ്റാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും കിണഞ്ഞ് ശ്രമിക്കുന്നത് കുറച്ചു കാലമായി കണ്ടുവരുന്നതാണ്. പട്ടേലെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരേണ്ടതെന്ന വാശി പോലെ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെ വഡോദര-നർമദ ഡാം ഹൈവേയ്ക്ക് സമീപം എഴുപത്തിയഞ്ചോളം ഗ്രാമങ്ങളെ പിഴുതെറിഞ്ഞ് ഒരു അതികായപ്രതിമ നിർമിച്ചിട്ട് പോലുമുണ്ട് മോദി സർക്കാർ.

സർദാർ പട്ടേലിനോടുള്ള ബിജെപി സർക്കാരിന്റെ അമിതസ്‌നേഹം കാണുമ്പോൾ 1948ൽ ബിജെപി അനുബന്ധ സംഘടനയായ ആർഎസ്എസിനെ നിരോധിച്ചത് ഇദ്ദേഹം തന്നെയല്ലേ എന്ന് ആരുമൊന്ന് സംശയിച്ചു പോകും. എന്നാൽ ഒരു സംശയവും വേണ്ട,1948ൽ സർദാർ വല്ലഭായ് പട്ടേൽ ഗാന്ധിവധത്തിന് പിന്നാലെ ആർഎസ്എസ് എന്ന സംഘടനയെ നിരോധിച്ചിട്ടുമുണ്ട്, രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുന്ന സംഘടനയെന്ന് ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട് അദ്ദേഹം,

1948 ഫെബ്രുവരി നാലിനാണ് സർദാർ വല്ലഭയി പട്ടേൽ ആദ്യമായിട്ട് ആർഎസ്എസിനെ നിരോധിക്കുന്നത്, മഹാത്മാ ഗാന്ധിയുടെ വധത്തെ തുടർന്നായിരുന്നു അന്ന് പ്രധാനമന്ത്രി ജവഹാർലാൽ നെഹ്‌റു പരസ്യമായി പറഞ്ഞു മഹാത്മാ ഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണെന്ന് അതിനു ശേഷം 1975 ഇലും 1992

LEAVE A REPLY

Please enter your comment!
Please enter your name here