അമ്മയുടെ മരണത്തോടെ ആത്മഹത്യയുടെ അരികിലായിരുന്ന എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് ഇസ്ലാം,ഇന്ന് പരിശുദ്ധ ഉംറക്കായി മക്കയിലേക്ക് തെന്നിന്ത്യയിലെ പ്രശസ്ത യുവ സംഗീത സംവിധായകനും, ഇളയരാജയുടെ മോനുമായ യുവാൻ ശങ്കർ രാജ
പ്രശസ്തരായ പല വ്യക്തികളും ഇസ്ലാമിനെ മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്ന് വന്നിട്ടുണ്ട്, പണവും പ്രശസ്തിയും സമൂഹത്തിൽ ഉന്നത പദവിയിലും പെട്ടവർ അവർ ഒരു പ്രലോഭനത്തിലും പെട്ടല്ല ഇസ്ലാമിലേക്ക് കടന്ന് വന്നത്, എന്നാൽ ഇസ്ലാം വിരോധികൾ പല അപവാദ പ്രചാരണങ്ങളും അഴിച്ചു വിടാറുണ്ട്, എന്നാൽ ആ ആരോപണങ്ങൾ അവരുടെ ഈമാനിനെ തളർത്താറില്ല,
കാരണം അല്ലാഹു ആണ് അവർക്കു ഹിദായത് നൽകുന്നത്,അല്ലാഹു അവൻ ഇഷ്ടപ്പെടുന്നവർക്ക് ഹിദായത് നൽകാറുണ്ട് അല്ലാത്തവർക്ക് ഒരിക്കലും അതിനുള്ള സൗഭാഗ്യം ലഭിക്കാറുമില്ല,
തമിഴ്നാട്ടിൽ എന്നല്ല ഇന്ത്യയിൽ തന്നെ വളരെ വലിയ ചർച്ചകൾകക്കും വിവാദങ്ങൾക്കും ഇടവരുത്തിയ സംഭവം ആയിരുന്നു യുവ സംഗീത സംഭിധായകനും തമിഴിലെ സൂപ്പർ ഹിറ്റ് സംഗീത സംവിധായകരിൽ ഒരാളുമായ ഇളയരാജയുടെ മോൻ യുവാൻ ശങ്കർ രാജയുടെ ഇസ്ലാമിലേക്കുള്ള കടന്നു വരവ്,
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത്
2014 ഇൽ ആണ് യുവാന്‍ ശങ്കർ രാജ ഇസ്ലാം മതം സ്വീകരിക്കുകയും അബ്ദുല്‍ ഖാലിഖ് എന്ന പേരു സ്വീകരിക്കുകയും ചെയ്തത് 2015ല്‍ സഫ്റൂണ്‍ നിസാര്‍ എന്ന മുസ്ലിം യുവതിയെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു.
എന്നാൽ യുവാന്റെ മതംമാറ്റത്തിന് പിന്നില്‍ സഫ്റൂണ്‍ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചില മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.എന്നാല്‍ യുവാനെ ഒരിക്കലും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല എന്നു പറയുകയാണ് ഇപ്പോള്‍ ഭാര്യ. തന്നെ കാണുന്നതിനും മൂന്നു വര്‍ഷം മുന്‍പാണ് യുവാന്‍ ഇസ്ലാം സ്വീകരിച്ചിരുന്നു എന്നും സഫ്റൂണ്‍ വെളിപ്പെടുത്തി.
ഞങ്ങള്‍ ഇന്ന് സന്തോഷത്തോടെയാണ് ജീവിക്കുന്നത്..ഇസ്ലാം കൽപ്പിച്ചത് പോലെയാണ് ഞങ്ങളുടെ ജീവിതം
താൻ അന്വേഷിക്കുന്ന എല്ലാ ഉത്തരവും ഖുര്‍ആനിലുണ്ടെന്ന് മനസ്സിലാക്കിയാണ് അദ്ദേഹം ഇസ്ലാം മതം മാറിയത്-…ഖുർആനിനെ അറിഞ്ഞു ഇസ്ലാം സ്വീകരിക്കുക ആയിരുന്നു യുവാൻ ചെയ്തത്…
അല്ലങ്കിൽ തന്നെ നിങ്ങൾ ചിന്തിച്ചു നോക്കൂ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുന്ന ഒരാൾ, ആ ആളെ എങ്ങനെയാണ് പറഞ്ഞു മതം മാറ്റുക, അദ്ദേഹത്തിന് ഒരു കുടുംബം ഉണ്ട്, നല്ല ബന്ധങ്ങൾ ഉണ്ട്,..അങ്ങനെ ഉള്ള ഒരാളെ ആർകെങ്കിലും ബ്രയിൻ വാഷ് ചെയ്യാൻ കഴിയുമോ,,?
2014ലാണ് താന്‍ ഇസ്ലാം സ്വീകരിച്ചതായി യുവാന്‍ ശങ്കർ രാജ പ്രഖ്യാപിച്ചത്. 2015ലായിരുന്നു സഫ്റൂണ്‍ നിസാറുമായുള്ള വിവാഹം അദ്ദേഹത്തിന്റെ വിവാഹം നടന്നത്,
വീഡിയോ കാണാം
അതെ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് മഹത്തായ ഇസ്ലാമിന്റെ പാത തുറന്നു നൽകും,ആ പാതയിലൂടെ ആ മനുഷ്യന് ഹിദായത് ലഭിക്കും,അത് വ്യത്യസ്ത രീതികളിൽ ആയിരിക്കും എന്ന് മാത്രം,ഖുർആൻ ആയിരുന്നു യുവാൻ ശങ്കർ രാജക്ക് ഇസ്ലാമിലേക്കുള്ള പാത തെളിയിച്ചു നൽകിയത്, മാധവി കുട്ടി കടന്ന് വന്നപ്പോൾ അത് സഹിക്കാൻ കഴിയാത്ത ഇസ്ലാമിന്റെ ശത്രുക്കൾ എന്തെല്ലാം അപവാദ പ്രചാരണങ്ങൾ ആണ് അഴിച്ചു വിട്ടത്,അതിനു ശേഷം ഇപ്പോൾ ഇതാ യുവാൻ ശങ്കർ രാജക്കു നേരെയും,അവരുടെ പ്രചാരണങ്ങൾക്ക് ഇസ്ലാമിലേക്ക് കടന്ന് വന്നവരുടെ ഈമാനിന്റെ ശക്തി കുറക്കാൻ കഴിയില്ല, കാരണം ആ ഈമാനിക വെളിച്ചം നൽകിയത് അല്ലാഹുവാണ്
അല്ലാഹു ഈമാനോട് മരിക്കാനുള്ള മഹാ സൗഭാഗ്യം നാം ഓരോരുത്തർക്കും നൽകട്ടെ,ല ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ മന്ത്രം ഉച്ചരിച്ചു മരിക്കാനുള്ള മഹാ സൗഭാഗ്യം നൽകട്ടെ..ആമീൻ