മയ്യത്ത് നിസ്കാരം വളരെ എളുപ്പം നമുക്ക് പഠിച്ചെടുക്കാം, വളരെ ഈസിയായി

0

ഒരു വിശ്വാസി നിർബന്ധമായും പഠിക്കേണ്ട നിസ്കാരമാണ് ഇത്, പക്ഷേ നമ്മളിൽ പലർക്കും അറിയില്ല, എപ്പോഴാണ് ഈ നിസ്കാരം നമുക്ക് ആവശ്യമായി വരുന്നത് എന്ന് നമുക്ക് അറിയില്ല, വളരെ ഈസിയായി നമുക്ക് പെട്ടന്ന് പഠിച്ചെടുക്കാം,

മയ്യിത്ത് നിസ്കാരത്തില്‍ സാധാരണ മറ്റു നിസ്കാരങ്ങളിലെ പോലെ ശുദ്ധിയുണ്ടാവുക, ഔറത് മറക്കുക തുടങ്ങിയ നിബന്ധനകളൊക്കെ ബാധകമാണ്.ഏഴ് ഘടകങ്ങളാണ് മയ്യിത് നിസ്കാരത്തിനുള്ളത്.

ഒന്ന്, നിയ്യത്ത്. ഈ മയ്യിത്തിന്‍റെ മേല്‍ ഞാൻ ഫര്‍ളായ നിസ്കാരം നിര്‍വ്വഹിക്കുന്നുവെന്നോ, പേര് പറഞ്ഞുകൊണ്ട് ഇന്ന ആളുടെ മേല്‍ ഞാന്‍ ഫർളായ നിസ്കാരം നിര്‍വ്വഹിക്കുന്നു എന്നോ കരുതേണ്ടതാണ്. ഇമാം നിസ്കരിക്കുന്ന മയ്യിത്തുകളുടെ മേല്‍ ഞാന്‍ ഫര്‍ളായ നിസ്കാരം നിര്‍വ്വഹിക്കുന്നു എന്ന് കരുതിയാലും മതിയാവുന്നതാണ്.രണ്ട്, കഴിവുള്ളവന്‍ നില്‍ക്കല്‍. സാധിക്കാത്ത പക്ഷം, ഇരുന്നോ കിടന്നോ നിസ്കരിക്കാവുന്നതാണ്.
മൂന്ന്, നാല് തക്ബീറുകള്‍.

ഓരോ തക്ബീറിലും കൈകള്‍ ചുമലിന് നേരെ ഉയര്‍ത്തലും ശേഷം നെഞ്ചിന് താഴെ വെക്കലും സുന്നത്താണ്…
നാല്, ഫാതിഹ ഓതല്‍.
അഞ്ച്, രണ്ടാം തക്ബീറിന് ശേഷം റസൂൽ ﷺ യുടെ മേല്‍ സ്വലാത് ചൊല്ലല്‍.
ആറ്, മൂന്നാം തക്ബീറിന് ശേഷം മയ്യിതിന് വേണ്ടി ദുആ ചെയ്യല്‍…

اللهمُّ اغفرْ لهُ وارْحَمْه

പോലോത്ത ഏത് ദുആയും മതിയാവുന്നതാണ്…

اللهم اغفر له وارحمه، واعف عنه وعافه، وأكرم نزله، ووسع مدخله، واغسله بالماء والثلج والبرد، ونقه من الخطايا كما ينقى الثوب الابيض من الدنس، وأبدله دارا خيرا من داره، وأهلا خيرا من أهله، وزوجا خيرا من زوجه، وأدخله الجنة، وأعذه من عذاب القبر وفتنته ومن عذاب النار.

എന്നതാണ് ഹദീസുകളില്‍ വന്ന ദുആ…
മയ്യിത്ത് ചെറിയ കുട്ടികളാണെങ്കില്‍,
اللهم اجعله فرطا لابويه، وسلفا وذخرا وعظة واعتبارا وشفيعا، وثقل به موازينهما، وأفرغ الصبر على قلوبهما، ولا تفتنهما بعده، ولا تحرمهما أجره

എന്ന് കൂടി ദുആ ചെയ്യല്‍ പ്രത്യേകം സുന്നത്താണ്. മേല്‍പറഞ്ഞ ദുആകളിലെല്ലാം മയ്യിത്ത് സ്ത്രീ ആണെങ്കില്‍ ലഹു തുടങ്ങിയവയിലെ സര്‍വ്വനാമങ്ങളെ ലഹാ (സ്ത്രീലിംഗം) എന്നാക്കിയും കൂടുതല്‍ മയ്യിത്തുകളുണ്ടെങ്കില്‍ ലഹും (ബഹുവചനം) എന്നാക്കിയും പറയേണ്ടതാണ്…

ഏഴ്, നാലാം തക്ബീറിന് ശേഷം സലാം വീട്ടല്‍. സലാമിന് മുമ്പായി

اللهمّ لاَ تحْرمنَا أَجْرَه ولا تفْتِنّا بعده واغفرْ لنا وله

എന്ന് ദുആ ചെയ്യലും സുന്നത്താണ്. കാരണമില്ലാതെ, ഇമാമിനേക്കാള്‍ ഒരു തക്ബീര്‍ കൊണ്ട് പിന്തിയാല്‍ (ഉദാ-ഇമാം മൂന്നാമത്തെ തക്ബീര്‍ ചൊല്ലിയപ്പോഴും മഅ്മൂം രണ്ടാം തക്ബീര്‍ ചൊല്ലിയിട്ടില്ല) മയ്യിത് നിസ്കാരം ബാതിലാവുമെന്നാണ് കര്‍മ്മശാസ്ത്രനിയമം… മയ്യിത്തിന് പിന്നില്‍ നിന്ന് നിസ്കരിക്കുമ്പോഴും മറഞ്ഞ മയ്യിത്തിന് മേലിലാവുമ്പോഴുമൊക്കെ ഇതുതന്നെയാണ് വിധി.

മറഞ്ഞ മയ്യിത്തിന് മേലിലാവുമ്പോള്‍ നിയ്യത്തില്‍ അയാളുടെ പേര് പറഞ്ഞ് അയാളുടെ മേല്‍ നിസ്കരിക്കുന്നു എന്നോ, ഇമാം നിസ്കരിക്കുന്ന മയ്യിത്തുകളുടെ മേല്‍ നിസ്കരിക്കുന്നു എന്നോ കരുതേണ്ടതാണ്…

കുളിപ്പിച്ച് കഴിഞ്ഞ ശേഷമേ മയ്യിത്തിന് മേല്‍ നിസ്കരിക്കാവൂ എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്… ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ… (ആമീൻ)

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here