ഫാസിസം ഇ അബൂബക്കറിന്റെ ജീവനെടുക്കരുത്.നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് 70 വയസുള്ള ഇ അബൂബക്കർ തീഹാർ ജയിലിനുള്ളിൽ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പൊതുബോധത്തെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നല്ല എന്ന് നന്നായറിയാം.എന്നാൽ നീതിബോധമുള്ള മനുഷ്യർക്കത് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നാണ്.
ആമാശയ ക്യാൻസർ ബാധിച്ച അദ്ദേഹത്തിന്റെ ജീവൻ ഒരു മേജർ സർജറിയിലൂടെയാണ് നിലനിർത്തിയിരിക്കുന്നത് .. വീട്ടിലായിരുന്നപ്പോൾ കൃത്യമായ മരുന്നും ഭക്ഷണ രീതികളും പിന്തുടർന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോൾ വലിയ അപകടത്തിലാണെന്ന് ബന്ധുക്കൾ പറയുന്നു വളരേക്കാലമായി പ്രമേഹ രോഗിയായ അദ്ദേഹം പാർക്കിൻസൺ രോഗത്തിന്റെ ദുരന്തങ്ങൾ കൂടെ നേരിടുന്നുണ്ട്അ.തുകൊണ്ടുതന്നെ കഴിഞ്ഞ 3 വർഷമായി പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ ജയിലിലെ അവസ്ഥ അങ്ങേയറ്റം ദയനീയമാണ്.
എൻ ഐ എ കസ്റ്റഡിയിലായിരുന്ന 20 ദിവസങ്ങളിൽ 15 ദിവസവും അദ്ദേഹം ആശുപത്രിയിലായിരുന്നു … ജയിലിലായ ശേഷം അദ്ദേഹത്തിന് മെഡിക്കൽ ചെക്കപ്പല്ലാതെ കൃത്യമായ ചികിത്സയോ രോഗം പരിഗണിച്ചു കൊണ്ടുള്ള ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല.ബന്ധുക്കൾ കോടതിയെ സമീപിച്ച് നേടിയെടുത്ത ആനുകുല്യങ്ങളൊന്നും തന്നെ അദ്ദേഹത്തിന് ജയിലധികൃതർ ലഭ്യമാക്കുന്നില്ല .പ്രമേഹത്തിന്റെ അളവ് കൂടുമ്പോൾ ഇൻസുലിൻ നൽകുകയും ഇൻസുലിൻ കുറയുമ്പോൾ പഞ്ചസാര കലക്കി കൊടുക്കുകയും ചെയ്യുന്ന രീതി അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
സ്റ്റാൻ സ്വാമിയെ ഫാസിസം വേട്ടയാടിയത് നമുക്ക് മുന്നിലുണ്ട്മറ്റൊരാൾക്കും സ്റ്റാൻ സ്വാമിയുടെ ഗതി ഉണ്ടാകരുത്
മനുഷ്യത്വം എന്നൊന്നുണ്ട് പാർക്കിൻസൺ രോഗം ഓർമ്മയെ പോലും മറയ്ക്കുമ്പോൾ ജയിലിൽ കിടന്ന് നരകിക്കേണ്ടി വരുന്ന ഒരു വൃദ്ധന്റെ അവസ്ഥ അത്യന്തം വേദനാജനകമാണ്
സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഇസ്ലാമിക പണ്ഡിതനുമൊക്കെയായ ഒരു മനുഷ്യനെ തീവ്രവാദ മുദ്ര ചാർത്തി യു എ പി എ ചുമത്തി ജയിലിലിട്ട് കൊല്ലാക്കൊല ചെയ്യുകയാണ് ഫാസിസ്റ്റ് ഭരണകൂടം.
ഒരു വിചാരണ തടവുകാരന് കിട്ടേണ്ട എല്ലാ മനുഷ്യാവകാശങ്ങളും അദ്ദേഹത്തിന് ലഭിക്കേണ്ടതുണ്ട് അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കേണ്ട ബാധ്യത ഭരണകൂടങ്ങൾക്കുണ്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി വേണ്ട ചികിത്സകൾ നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി തയ്യാറാകണം
അതിനായി നീതിബോധമുള്ള സകല മനുഷ്യരും ശബ്ദമുയർത്തണം …
അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് മുനീബ് ഫേസ് ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ
ന്യൂസ് പോർട്ട് എന്നൊരു ഓൺലൈൻ മീഡിയ ഈ ഭരണകൂട വേട്ട വാർത്തയാക്കുകയും അതെന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുമ്പോഴാണ് ഞാനിതറിയുന്നത് .. തുടർന്ന് ഞാൻ മുനീബിനെ ഫോണിൽ ബന്ധപ്പെടുമ്പോഴാണ് വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത് ..
ഹിന്ദുത്വ പൊതുബോധത്തിന് ഓശാന പാടുന്ന മീഡിയകൾ ഈ മനുഷ്യന്റെ ജീവന് വിലകൽപ്പിക്കും എന്ന് ഞാൻ കരുതുന്നില്ല
പക്ഷേ
മാനവികതയുടെ രാഷ്ട്രീയം ഉള്ളിൽ പേറുന്ന കുറച്ചു മനുഷ്യരെങ്കിലും ചുറ്റുമുണ്ട് എന്ന വിശ്വാസത്തിലാണ് ഞാനീ കുറിപ്പെഴുതിയത് …
ശ്രദ്ധിക്കുക
ഇ അബൂബക്കറിന്റെ ജീവൻ അപകടത്തിലാണ്
ശ്രീജ നെയ്യാറ്റിൻകര