പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇസ്‌ലാം മതം സ്വീകരിച്ച മൂന്ന് ഫുഡ്ബോൾ കളിക്കാർ,

0

എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ, പ്രശസ്തിയിൽ നിൽക്കുമ്പോൾ പല പ്രമുഖരും ഇസ്‌ലാം മതം സ്വീകരിച്ചിട്ടുള്ളത്, അതൊരു അത്ഭുതമാണ് ഇസ്‌ലാമിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന അത്ഭുത സത്യം ഈ മൂന്ന് ഫുട്‌ബോൾ കളിക്കാരെ നോക്കൂ അവരുടെ ജീവിതത്തിൽ ഇസ്‌ലാം വരുത്തിയ മാറ്റം,

ഫ്രാങ്ക് റിബെറി
ഫുട്‌ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ എന്ന് തന്നെ ഫ്രാങ്ക് റിബെറിയെ നമുക്ക് വിശേഷിപ്പിക്കാം , ഫ്രാങ്ക് റിബേറിയയുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾക്കു കാരണമായത് ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിൽ ചേർന്നതിനു ശേഷമാണു അന്നത്തെ ക്ലബ് റിക്കോർഡായ 25 മില്യൻ ഡോളർ കരാറിലാണ് അദ്ദേഹം ഒപ്പിട്ടത്, 2006 നും 2014 നും ഇടയിൽ റിബറി 81 തവണ ഫ്രാൻസ് ദേശീയ ഫുട്‌ബോൾ ടീമിനെ പ്രതിനിതീകരിച്ചിട്ടുണ്ട് ഫ്രഞ്ച് പ്ലേയർ ഓഫ് ദി ഇയർ അവാർഡ് മൂന്നു തവണ നേടിയ റിബെറി ജർമ്മൻ ഫുട്‌ബോൾ ഓഫ് ദി ഇയർ അവാർഡും നേടിയിട്ടുണ്ട്

2002 ഇൽ അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിച്ചു ഇസ്‌ലാം മതം സ്വീകരിച്ചു
അൾജീരിയൻ വംശജയായ വാഹിബയെ വിവാഹം കഴിച്ചു ഇസ്‌ലാം മതം സ്വീകരിച്ചതിനു ശേഷം ബിലാൽ എന്ന പേര് അദ്ദേഹം സ്വീകരിച്ചു.

“മതം എന്റെ വ്യക്തിപരമായ കാര്യമാണ്. ഞാൻ ഒരു വിശ്വാസിയാണ്, ഞാൻ ഇസ്ലാം സ്വീകരിച്ചതിനുശേഷം, ഞാൻ ശക്തനായി, മാനസികമായും ശാരീരികമായും ശക്തനായി. ഞാൻ ഒരു ദിവസം അഞ്ച് തവണ പ്രാർത്ഥിക്കുന്നു, കാരണം അത് എന്നെ പ്രയാസങ്ങളിൽ നിന്നും മോചിപ്പിക്കാൻ പ്രാപ്തനാക്കുന്നു, ഇസ്ലാമിലേക്ക് കടന്ന് വന്നതിനു ശേഷം എന്റെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ വരുത്തി ഇസ്‌ലാമിനെ കുറിച്ച് ഫ്രാങ്ക് റിബറിയുടെ വാക്കുകളായിരുന്നു ഇത്

ആഘോഷവേളകളിൽ , ബയേൺ മ്യൂണിച്ച് കളിക്കാർ പരമ്പരാഗതമായി അവരുടെ ആചാരത്തിന്റെ ഭാഗമായി ബിയർ ഒഴിച്ച് ആഘോഷിക്കുന്ന പരിപാടി ഉണ്ടായിരുന്നു എന്നാൽ തന്റെ വിശ്വാസം മദ്യം വെറുക്കുന്നതിനാൽ അങ്ങനെ ചെയ്യരുതെന്ന് റിബറി തന്റെ ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും അതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തത് വളരെയധികം വാർത്താപ്രധാന്യം നേടിയിരുന്നു..

നിക്കോളാസ് അനെൽക്ക
സമർത്ഥനായ ഒരു കളിക്കാരനായിരുന്നു നിക്കോളാസ് അനെൽക , 1998 ൽ ആഴ്സണലിനൊപ്പം പി‌എഫ്‌എ യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

ബോൾട്ടൺ വാണ്ടറേഴ്സ്, മാഞ്ചസ്റ്റർ സിറ്റി, പി‌എസ്‌ജി, ഫെനർ‌ബാഷെ, ലിവർ‌പൂൾ, ചെൽ‌സി തുടങ്ങിയ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് അദ്ദേഹം കളിക്കളത്തിൽ വിസ്മയങ്ങൾ തീർത്തിട്ടുണ്ട് ബ്ലൂസിനൊപ്പം ഗോൾഡൻ ബൂട്ട് അദ്ദേഹം പങ്കിട്ടിട്ടുണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയെങ്കിലും പ്രതീക്ഷിച്ച ഉയരങ്ങളിലെത്തിയില്ല.

2004 ൽ ആണ് നിക്കോളാസ് അനൽക്ക ഇസ്ലാം മതം സ്വീകരിച്ചത് ,ഞാൻ ഇസ്ലാം മതം സ്വീകരിച്ചപ്പോൾ എനിക്ക് പതിനാറു വയസ്സായിരുന്നു, സാഹോദര്യത്തിന് അതീതമായി, എന്റെ പരിവർത്തനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു .ഞാൻ ഇതിനകം ഇസ്ലാമിലെ തത്ത്വങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നത് നീതിമാൻ, മൂല്യങ്ങൾ.

എന്നിവ ഇസ്ലാമിന്റെ സൗന്ദര്യമാണ്,
റമദാൻ മാസത്തിൽ ഞാൻ ഉപവസിക്കാറുണ്ടായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ളവരുടെ വിശപ്പിന്റെ വേദന എനിക്കും അറിയാൻ വേണ്ടിയാണു എന്റെ മതം റമളാനിൽ ഉപവസിക്കാൻ പറഞ്ഞത് .എന്നെ പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചത് ഇസ്ലാം എനിക്കുള്ളതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നതാണ്.

ദൈവവുമായുള്ള ഈ ബന്ധം എനിക്ക് അനുഭവപ്പെട്ടു, അത് എന്റെ ജീവിതത്തെ പ്രബുദ്ധമാക്കി.ഇതാണ് എന്റെ മതം എന്ന ബോധ്യം എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു. ഒരു മുസ്ലീം എന്നതിലും , സമാധാന മതം എന്നതിലും ഞാൻ സന്തുഷ്ടനാണ്, ഇസ്‌ലാമിൽ നിന്ന് ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു… അത് ഞാൻ ജീവിതത്തിൽ പകർത്തുന്നു.

തിയറി ഹെന്ററി
1977 ഓഗസ്റ്റ് 17 നു ഫ്രാൻസിൽ ജനനം
ആഴ്സണലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി തിയറി ഹെൻ‌റി അറിയപ്പെടുന്നു മാത്രമല്ല അദ്ദേഹം തന്റെ തലമുറയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു ആ കാലഘട്ടത്തിൽ 226ഗോളാണ് ആർസണലിനു വേണ്ടി ഹെൻട്രി തന്റെ പേരിൽ ചേർത്തത് 1997 -2010 കാലയളവിൽ ഫ്രഞ്ചു ടീമിന് വേണ്ടി 123 കളികളിൽ നിന്നായി 51 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്, ഫ്രഞ്ചു ടീമിലെ റിക്കോർഡ് ഗോൾ സ്‌കോറർ ആണ് തിയറി ഹെൻട്രി

നോർത്ത് ലണ്ടൻ ക്ലബ്ബിനൊപ്പം, എഫ്എ കപ്പ്, പ്രീമിയർ ലീഗ്, ഗോൾഡൻ ബൂട്ട്സ് എന്നിവയുൾപ്പെടെ നിരവധി വ്യക്തിഗത, ടീം അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട് ,

ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, കോൺഫെഡറേഷൻ കപ്പ് എന്നിവയും നേടിയ ടീമിൽ അംഗവുമായിരുന്നു അദ്ദേഹം

ഖത്തരി ആസ്ഥാനമായുള്ള ഒരു റേഡിയോയുമായുള്ള അഭിമുഖത്തിനിടെയാണ് താൻ ക്രിസ്തുമതം ഉപേക്ഷിച്ചു ഇസ്‌ലാം സ്വീകരിച്ചതായും തന്റെ മതപരിവർത്തനത്തിൽ സഹതാരങ്ങളായ അബിഡാലും റിബറിയും പങ്കുവഹിച്ചുവെന്നും പറയുന്നതു, അബിടാലും റിബറിയും ഇസ്‌ലാമിനെ കൂടതൽ അറിയുവാൻ എന്നെ സഹായിച്ചു അതിലൂടെ ഇസ്‌ലാമിനെ അറിയുവാനും സത്യ മതം പിന്തുടരാനും എനിക്ക് സാധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here