വെറുതെ ഒന്ന് ഓർത്താൽ മതി ഇബാദത്തിന്റെ കൂലിയാണ് ഈ അഞ്ചു കാര്യങ്ങൾക്ക്,

0

വെറുതെ മനസ്സിൽ ഓർത്താൽ പോലും ഇബാദത്തിന്റെ കൂലി ലഭിക്കുന്ന അഞ്ചു കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയുമോ, അല്ലാഹു ഈ ഉമ്മത്തിന്‌ ഒട്ടനവധി അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട് ചെറിയ കാര്യങ്ങൾക്കു പോലും വലിയ പ്രതിഫലം അല്ലാഹു നൽകി ഈ ഉമ്മത്തിന്റെ പാപങ്ങൾ ഇല്ലാതാക്കാൻ വളരെ വലിയ പുണ്യമാണ് നൽകിയിട്ടുള്ളത്,

മനുഷ്യൻ മലക്കുകളെ പോലെയല്ല മനുഷ്യന്മാർ പാപങ്ങൾ ചെയ്യുന്നവരാണ്, അതുകൊണ്ടുതന്നെ അവരുടെ പാപങ്ങൾ മായ്ക്കപ്പെടുവാൻ അല്ലാഹു ഒരുപാട് വഴികൾ നമുക്ക് മുന്നിൽ തുറന്നു നൽകിയിട്ടുണ്ട്,അതിൽ പെട്ട മഹത്തായ വഴികളിൽ ഒന്നാണ് ഈ പറയുന്നത് വെറുതെ മനസ്സിൽ ഓർത്താൽ പോലും ഇബാദത്ത് ചെയ്യുന്ന പ്രതിഫലമാണ് ഈ അഞ്ചു കാര്യങ്ങൾക്ക് ഉള്ളത്, അതിൽ ഒന്നാമത്തത് അമ്പിയാക്കളെ ഓർമിക്കുക എന്നത്, പ്രവാചകന്മാരെ വെറുതെ ഓർത്താൽ പോലും ഇബാദത്തിന്റെ പ്രതിഫലമാണ് നമുക്ക് ഉള്ളത്,

രണ്ടാമത്തെ കാര്യം ഉലമാക്കളെ ഓർക്കുക എന്നതാണ്, അല്ലാഹുവിന്റെ വേണ്ടപ്പെട്ട നമ്മൾ ആദരിക്കുന്ന ഇമാമീങ്ങൾ അവരെ ഓർമ്മിച്ചാലും ഇബാദത്തിന്റെ കൂലിയാണ് നമുക്ക് ലഭിക്കുക, മൂന്നാമത്തെ കാര്യം മരണത്തെ ഓർക്കുക എന്നുള്ളതാണ്, നമ്മുടെ മരണത്തെ ഇടയ്ക്കിടയ്ക്ക് നമ്മൾ ഓർക്കുന്നത് നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കും, നാലാമത്തത് നരകത്തെ ഓർക്കുക എന്നുള്ളതാണ്, അഞ്ചാമത്തെ കാര്യം കബറിടത്തെ കുറിച്ച് ഓർക്കലാണ്, വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here