ചരിത്രത്താളുകൾ ഒരുപക്ഷേ നിങ്ങൾക്ക് വളച്ചൊടിക്കാൻ കഴിയുമായിരിക്കും പക്ഷെ എത്ര വളച്ചൊടിച്ചാലും സത്യം എന്നും ചരിത്രത്താളുകളിൽ നിലനിൽക്കും.
ബ്രിട്ടീഷ്കാർ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ടിപ്പുവിനെ രണ്ടേകാൽ നൂറ്റാണ്ടിന് ശേഷവും ബ്രിട്ടീഷുകാരുടെഷൂ നക്കികൾ ഭയപ്പെടുന്നുവെങ്കിൽ അതാണ് ടിപ്പു സുൽത്താൻ
ബാംഗ്ളൂർ മൈസൂർ പാതയിലെ ടിപ്പുവിന്റെ പേരിലുള്ള ട്രെയിനിന്റെ പേര് മാറ്റിയത് കൊണ്ട് ചരിത്രം ഇല്ലാതാകുമോ?
ടിപ്പു സുൽത്താൻ സ്വാതന്ത്രസമര സേനാനിയായിരുന്നില്ല
രാജ്യത്തെയും അവിടെത്തെ ജനത്തിനെയും ഒറ്റികൊടുക്കാത്ത ഭരണാധിപൻ ആയിരുന്നു
ടിപ്പുവുമായി ബന്ധപ്പെട്ട എല്ലാ ചരിത്രസ്മാരകങ്ങളെല്ലാം മനപ്പൂർവ്വം നശിപ്പിക്കപ്പെടുകയും ടിപ്പുവിന് എതിരെയുള്ള വ്യാജ പ്രചാരണം ശക്തമായി നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു, ഒരു സമയത്തു ധീര ദേശസ്നേഹിയെന്നു വാഴ്ത്തി പാടിയവർ സംഘപരിവാർ വ്യാജ പ്രചാരണം അഴിച്ചു വിട്ടതോടു കൂടി പറഞ്ഞതെല്ലാം വിഴുങ്ങുന്നതും നമ്മൾ കാണുന്നു,പലപ്പോഴും അസത്യങ്ങളെ പൊളിച്ചടുക്കുന്നത് ചരിത്രം പഠിച്ചവർ തന്നെയാണ്,
പലപ്പോഴും സോഷ്യൽ മീഡിയിൽ സംഘപരിവാർ ഉയർത്തുന്ന വ്യാജ പ്രചാരണങ്ങളെ ചരിത്ര വസ്തുതകളുടെ വെളിച്ചത്തിൽ പൊളിച്ചടുക്കുന്ന സഹോദരനാണ് ശ്രീചിത്രൻ എംജെ,
കോഴിക്കോട് നാരായണ പെരുമാൾ ക്ഷേത്രം ടിപ്പു തകർത്തു എന്നായിരുന്നു സംഘപരിവാർ ആരോപണം, അതിന്റെ ഫോട്ടോയും അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു,ആ വ്യാജ ആരോപണത്തെ ഒരൊറ്റ വാക്കിൽ പൊളിച്ചടുക്കി കൊടുത്തു ശ്രീചിത്രൻ,
ടിപ്പുവിൻ്റെ ചരിത്രം എഴുതാനും പറയാനും ആരംഭിച്ചതു മുതൽ പലരും അയച്ചുതരുന്ന ഫോട്ടോ ആണിത്. ചിലർ വാസ്തവമറിയാനാണ്, ചിലർ എന്നെ ബോധവൽക്കരിക്കാനാണ്. ടിപ്പുസുൽത്താൻ തകർത്ത ക്ഷേത്രമാണത്രേ ഇത്. കോഴിക്കോട് നാരായണപെരുമാൾ ക്ഷേത്രം എന്നായിരുന്നത്രേ പേര്. “നിങ്ങളുടെ അടുത്തുള്ള കോഴിക്കോട് ഒന്നു പോയി നോക്കൂ, ഇത്ര മനോഹരമായ നാരായണ പെരുമാൾ ക്ഷേത്രം തകർത്തു കളഞ്ഞ ടിപ്പുവിനെ അറിയൂ” എന്നാണ് ഇന്നലെ കിട്ടിയ മെസേജ്. എന്തായാലും ഇക്കാര്യമറിയാനായി കോഴിക്കോട് പോവേണ്ട നിലയിൽ എൻ്റെ തലക്ക് ഓളം വെട്ടിയിട്ടില്ല എന്നറിയിക്കുകയാണ്. ഫോട്ടോഗ്രാഫി എന്ന വിദ്യ കണ്ടു പിടിച്ചത് ജോസഫ് നിസെഫോർ നീപ്‌സെ ആണ്. 1826-ൽ ആദ്യത്തെ ഫോട്ടോ അദ്ദേഹം എടുത്തു. ടിപ്പു മരിക്കുന്നത് 1799 മെയ് നാലിന് ആണ്. ഈ ജനറൽ നോളേജ് ധാരാളമാണെനിക്ക്. ഇതിൽ കൂടുതൽ ആവശ്യമുള്ളവർക്ക് ഈ ഫോട്ടോയും തൂക്കിപ്പിടിച്ച് കോഴിക്കോട് കറങ്ങി നോക്കാവുന്നതാണ്, ഞാനില്ല. ദയവായി ഇനിയും ഈ ഫോട്ടോ എനിക്കയച്ചു തരരുത് എന്നപേക്ഷിക്കുന്നു.