എന്ത് കൊണ്ടാണ് യൂറോപ്പിൽ നിന്നും ഇസ്‌ലാം സ്വീകരിക്കുന്നവരിൽ വൻ വർധന? ഇവിടെയാണ്‌ പ്രവാചക വചനം യാഥാർത്ഥ്യമാകുന്നത്

0
195

കഴിഞ്ഞ ദിവസമാണ് ഫ്രഞ്ചു മോഡലും റിയാലിറ്റി ഷോ താരവുമായ മെറീൻ എൽഹൈമർ ഇസ്ലാം മതം സ്വീകരിച്ചത്, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്ന് പരിശുദ്ധ കഅബയുടെ അടുത്ത് നിൽക്കുന്ന ഫോട്ടോ പങ്ക് വെച്ച് അവർ പറഞ്ഞത്, ഒടുവിൽ ഞാൻ എന്റെ ജീവിത ലക്ഷ്യത്തിലേക്കു എത്തി ഇതാണ് ജീവിതത്തിലെ മനോഹരമായ നിമിഷം
ഫ്രഞ്ചു താരത്തിന്റെ വാക്കുകൾ ലോകം അത്ഭുതത്തോടെയാണ് കേട്ടത്,

എന്തായിരിക്കാം ഇതിന് കാരണം ?
ഇസ്ലാമിനെതിരെ ലോകം മുഴുവനുമുള്ള ഇസ്ലാമിന്റെ ശത്രുക്കൾ ശക്തിയും സമ്പത്തും ഉപയോഗിച്ച് പ്രവർത്തിച്ചിട്ടും യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും സെലിബ്രിറ്റികളും അഭ്യസ്ഥവിദ്യരും ഖുർആൻ പരിഭാഷ വായിച്ചു ഇസ്ലാമിനെ പുൽകുന്നത് എന്ത് കൊണ്ടാണ്

ഇത് അന്ത്യ പ്രവാചകന്റെ പ്രവചനം ആണ്. ലോകാവസാനത്തിന് മുന്നേ റോമക്കാരിൽ ഒരു വിഭാഗം നമ്മൾ വെള്ളക്കാർ എന്ന് വിളിക്കുന്ന ജനവിഭാഗം പ്രവാചകൻ ഉദ്ദേശിച്ചത് ഇസ്ലാം സ്വീകരിക്കും അവരെ വിട്ടു കിട്ടാൻ മറ്റു റോമക്കാർ ഇമാം മഹദിയോട് യുദ്ദം ചെയ്യും. ഇമാം മഹദി പറയും അവർ എന്റെ സഹോദരങ്ങൾ ആണ് വിട്ടു തരില്ല എന്ന്. ഈ സമയത്ത് പാരമ്പര്യവും തറവാടും അവകാശപെടുന്നവരിൽ നിന്നും ഇസ്ലാം അപ്രത്യക്ഷമാവുകയും ചെയ്യും

ഇസ്ലാം സ്വീകരിച്ച പാശ്ചാത്യർ ആവും ഇസ്ലാമിന്റെ ചുക്കാൻ പിടിക്കുക. പാരമ്പര്യക്കാർ ആവും ഇമാം മഹദിയോട് ആദ്യം യുദ്ദത്തിന് പോവുക . പക്ഷേ അവർ പരാജയപ്പെടും. ഇന്നത്തെ മുസ്ലിംകളെ നോക്കിയാൽ ഇത് വ്യക്തമാകും. അർദ്ദ നഗ്നതയിൽ മോഡലിംഗിന്റെ ഉന്നതിയിൽ നിന്നവർ ഇസ്ലാം സ്വീകരിച്ച് ഹിജാബ് ഇട്ട് ഉംറക്ക് പോകുന്നു. പക്ഷേ പാരമ്പര്യം അവകാശപെടുന്നവർ ഹിജാബ് പരസ്യമായി കത്തിക്കുകയും
മോഡലിംഗ് , സിനിമയുടെ പിറകേ പോകുകയും ചെയ്യുന്നത് നമ്മൾ കാണുന്നു

ഇനിയും വൈകിയിട്ടില്ല തൗബ ചെയ്ത് മടങ്ങുക.! ഇല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് തന്നെ. അന്യപുരുഷന്മാരെ ആകർഷിപ്പിക്കൽ തന്നെ ഒരു വ്യഭിചാരമാണ്. ലൈകും ഫോള വേഴ്സും കിട്ടാൻ ഇന്ന് എന്ത് കോമാളിത്തരവും കാണിക്കുന്ന പെണ്ണുങ്ങൾക്ക് ഈ സഹോദരിയുടെ ഇസ്ലാം ആശ്ലേഷണം ഒരു താക്കീതാണ്.
വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here