റഷ്യൻ യുക്രയ്ൻ യുദ്ധത്തിൽ എല്ലാം നഷ്ടമായി പള്ളിയിൽ അഭയം തേടിയ വികലാംഗൻ ഇസ്ലാം മതം സ്വീകരിച്ചു,

0
122

റഷ്യൻ യുക്രയ്ൻ യുദ്ധത്തിനിടയിൽ കുടുംബത്തിനെ നഷ്ടമായ മനുഷ്യൻ ഒടുവിൽ ഇസ്‌ലാം മതം സ്വീകരിച്ചു, ഏതൊരു പ്രതിസന്ധിയിലും പിടിച്ചു നിൽക്കാൻ ഈ മതം എനിക്ക് കരുത്തു പകരുന്നു എന്ന് യുക്രയ്ൻ പൗരൻ,

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ, ഖാർകിവിലെ മസ്ജിദിൽ ഇമാം അഭയം നൽകിയ യുക്രെയ്നിയൻ വികലാംഗൻ ഇസ്‌ലാം മതം സ്വീകരിച്ചു.

മിസൈൽ ആക്രമണത്തിൽ വോറോങ്കോ ഉർക്കോയുടെ വീട് തകർന്നപ്പോൾ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ കാണാതായി. കെട്ടിടത്തിന്റെ 9-ാം നിലയിൽ ഒറ്റപ്പെട്ട ഉർക്കോ, ഗ്യാസോ, വെളിച്ചമോ, വെള്ളമോ, ഭക്ഷണമോ ഇല്ലാതെ കഷ്ടപ്പെട്ടു.

അപ്പോഴാണ് മുഹമ്മദ് അലി എന്ന ഇമാം വഴി സഹായമെത്തിയത്, ഖാർകിവിലെ അദ്ദേഹത്തിന്റെ മസ്ജിദിൽ താമസവും, ഭക്ഷണവും വാഗ്ദാനം ചെയ്തു. ഉർക്കോയോട് സഹോദരനെ പോലെയാണ് ഇമാം പെരുമാറിയത്. ഇസ്‌ലാമിൽ ആകൃഷ്ടനായ വൊറോങ്കോ ഉർക്കോ ദിവസങ്ങൾക്ക് ശേഷം ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.

യുക്രെയ്നിൽ നിന്നുള്ള വികലാംഗനായ ഈ മനുഷ്യന്റെ കഥ, പരീക്ഷണങ്ങൾ ആവർത്തിച്ച് വരുമ്പോൾ ഒരിക്കലും തളരരുതെന്നും ക്ഷമയോടെയിരിക്കണമെന്നും ഏകദൈവത്തിന്റെ സഹായം ഉണ്ടാകുമെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു, ഊർക്കോ കുടുംബത്തോടൊപ്പം വീണ്ടും ഒന്നിക്കാൻ നമുക്ക് ഏകദൈവത്തോട് പ്രാർത്ഥിക്കാം.🤲

LEAVE A REPLY

Please enter your comment!
Please enter your name here