പാർവതി മാത്രമല്ല സഹോദരിയും പൊളിയാണ്

0
207

സബ്ജില്ലാ കലോത്സവത്തിന് സമ്മാനം മാത്രമല്ല മലയാളികളുടെ മനസ്സിലിടം നേടിയ മോളുടെ വിശേഷങ്ങൾ നിങ്ങൾക്ക് അറിയുമോ,പാർവതി മാത്രമല്ല സഹോദരിയും വേറെ ലെവലാണ്,

വീഡിയോ കാണാം


ഖുർആൻ പാരായണത്തിന്റെ ഭം​ഗി അതിന്റെ ഓരോ അക്ഷരവും മണിക്കേണ്ടിടത്ത് മണിച്ചും ഉച്ചാരണം മാറാതെയും ഈണത്തിൽ നിർവഹിക്കുമ്പോഴാണ്. അറബി നാടുകളിൽ മുസ്‌ലിങ്ങള്‍ അല്ലാത്തവർക്കും അത് പറ്റുമെങ്കിലും മറ്റു രാജ്യങ്ങളിലും നാടുകളിലുമുള്ള ഇതര മതസ്ഥർക്ക് അതിന് സാധിക്കാറില്ല എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെയൊരു കൊച്ചു പെൺകുട്ടി.

കോഴിക്കോട് ചെമ്മരത്തൂർ സ്വദേശിനിയായ പാർവതിയാണ് ആ മിടുക്കി. തോടന്നൂർ സബ് ജില്ലാ കലോത്സവത്തിൽ ഖുർആൻ പാരായണ മത്സരത്തിൽ ഒരു അധ്യായം കൃത്യവും മനോഹരവുമായി ഓതി എ ​ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഈ നാലാം ക്ലാസ് വിദ്യാർഥിനി ഏവരേയും ഞെട്ടിച്ചത്.

ചെമ്മരത്തൂർ വെസ്റ്റ് എൽപി സ്കൂൾ വിദ്യാർഥിനിയായ പാർവതി ഖുർആനിലെ 78ാം അധ്യായമായ നബഅ്‌ ഓതിയാണ് ജനഹൃദയങ്ങളിൽ ഇടംനേടിയത്. മനോഹരമായി, കാതിനിമ്പവും മനസിന് കുളിരും പകരുന്ന രീതിയിലാണ് യാതൊരു തെറ്റുംവരുത്താതെയുള്ള പാർവതിയുടെ ഖുർആൻ പാരായണം. ഓരോ ആയത്തുകളും മനോഹരമായി ഓതുന്ന പാർവതിയുടെ ഖുർആൻ പാരായണം ആരും കേട്ടിരുന്നു പോവും.

ചെമ്മരത്തൂർ പ്രഭാലയത്തിൽ ദിനപ്രഭയുടേയും നലീഷ് ബോബിയുടേയും മകളാണ് ഈ കൊച്ചുമിടുക്കി. അധ്യാപികയായ എം റുഖിയയാണ് പാർവതിക്ക് കലോത്സവത്തിൽ പരിശീലനം നൽകുന്നത്. മലയാളത്തിൽ ഇല്ലാത്ത അക്ഷരങ്ങൾ അറബിയിലുള്ളതിനാലും സ്വരമൊന്ന് മാറിയാൽ അർഥം തന്നെ മാറുമെന്നതിനാലും വളരെ ശ്രദ്ധയോടെ നിർവഹിക്കേണ്ട ഒന്നാണ് ഖുർആൻ പാരായണം.

മുസ്‌ലിങ്ങളായ പലരുംപോലും അക്ഷരങ്ങൾ കൃത്യമായി ഉച്ചരിക്കാനാവാതെ തെറ്റ് വരുത്തുമ്പോഴാണ് വെറും 10 വയസിൽ താഴെയുള്ള പാർവതി ഇത്തരമൊരു കഴിവ് നേടിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പാർവതിയെ പ്രശംസിച്ചും ആശംസകൾ അറിയിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here