ഉൽഘാടന ചടങ്ങിലും ഖത്തർ ലോകത്തിന് പകർന്നു നൽകിയത് മഹത്തായ സന്ദേശം,

0
146

പരിഷ്‌ക്കാരവും പുരോഗമനവും സമത്വവും പറയുകയും എന്നാൽ പ്രവർത്തിയിൽ കാണിക്കാതിരിക്കുകയും ചെയ്യുന്നവരുടെ കെട്ട കാലത്ത്, മനുഷ്യരെല്ലാം ഒന്നാണെന്നും ഒരേ കുടുംബമാണെന്നുമുള്ള വിശ്വ മാനവികതയുടെ സന്ദേശം ലോകത്തിനു മുഴുവൻ പകർന്നു നൽകിയ ഉത്‌ഘാടന ചടങ്ങ്❤️

ഇതിനേക്കാൾ മഹത്തായ ഒരു ഉത്‌ഘാടന മെസ്സേജ് വേറെ എവിടെയെങ്കിലുമായിരുന്നു ഈ ചടങ്ങെങ്കിൽ ലഭിക്കുമായിരുന്നുവോ ? സംശയമാണ്

ഖത്തർ ലോകത്തോട് വിളിച്ചു പറഞ്ഞു.
“ഹേ.. മനുഷ്യ സമൂഹമെ നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു ”
(വി.ഖുർആൻ 49:13)

ഇത് പ്രഖ്യാപിക്കാൻ തെരഞ്ഞെടുത്തതാകട്ടെ അംഗ പരിമിതനേയും കറുത്ത വർഗക്കാരനെയും..

വംശവെറിയുടെ ലോകത്ത്
വിശ്വമാനവികതയുടെ സന്ദേശം
അപ്പാർത്തീടിന്റെ ലോകത്ത്
അത്യുന്ന പദവിയിൽ കറുത്തവൻ
അവഗണയുടെ ലോകത്ത്
അംഗപരിമിതന്റെ ആഹ്വാനം

നേരെത്തെ അൽ തുമാമ സ്റ്റേഡിയം ഖുർആൻ പാരായണം ചെയ്ത് തുറക്കുന്ന മനോഹരമായ കാഴ്ച്ച

LEAVE A REPLY

Please enter your comment!
Please enter your name here