സ്വന്തം വീടിനു തന്നെ പെട്രോൾ ബോംബെറിഞ്ഞു ഹിന്ദു മുന്നണി നേതാവ്,

0
127

സ്വന്തം വീടിനു തന്നെ ബോംബെറിഞ്ഞു ഹിന്ദു മുന്നണി പ്രവർത്തകൻ ഒടുവിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ വൻ ട്വിസ്റ്റ്‌

സ്വന്തം വീടിന്​ നേരെ പെട്രോൾ ബോംബെറിഞ്ഞ ഹിന്ദുമുന്നണി പ്രവർത്തകനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ഹിന്ദു മുന്നണി കുംഭകോണം ടൗൺ സെക്രട്ടറി ചക്രപാണി (40)യാണ്​ അമിത ബുദ്ധി കാണിച്ച് ജയിലിലായത്. ആക്രമണശേഷം ഇയാൾ തന്നെയാണ് വീട് ആക്രമിക്കപ്പെട്ടെന്ന വിവരം പൊലീസിൽ അറിയിച്ചതും.

പുലർച്ചെ വീടിന്​ നേരെ​ അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞെന്നാണ്​ ചക്രപാണി കുംഭകോണം ഈസ്റ്റ്​ പൊലീസ്​ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്​. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരും ഫോറൻസിക്​ വിദഗ്​ധരും സംഭവസ്ഥലം സന്ദർശിച്ചു. ബി.ജെ.പി- ഹിന്ദുമുന്നണി പ്രവർത്തകർ സ്ഥലത്ത്​ തടിച്ചുകൂടി പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

അതേസമയം ചക്രപാണിയുടെ പരസ്പരവിരുദ്ധമായ മൊഴിയാണ് പൊലീസിന് കള്ളൻ കപ്പലിൽ തന്നെയെന്ന സൂചന നൽകിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ പെട്രോൾ ബോംബ് ഉണ്ടാക്കാൻ ഉപയോ​ഗിച്ച തുണിയുടെ ബാക്കി പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ചക്രപാണി കുറ്റം സമ്മതിക്കുകയും ചെയ്തു.

സംഘടനയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുകയും പൊലീസ് സുരക്ഷ തരപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യ​ത്തോടെയായിരുന്നു സ്വന്തംവീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ ഉൾപ്പെടെ ഏഴ്​ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here