ജർമ്മനി കണ്ട് പഠിക്കട്ടെ ജപ്പാനിൽ നിന്ന്, ഹൃദയത്തിൽ തൊട്ട കുറിപ്പ്

0
207

ഒരു രാജ്യം മദ്യത്തിനും സ്വവർഗ്ഗരതിക്കാർക്കും വേണ്ടി ആതിഥേയരെ അപമാനിക്കുമ്പോൾ മറ്റൊരു രാജ്യം ഖത്തറിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്നു, 👌 വൈറലായി ജപ്പാൻ ടീമിന്റെ കുറിപ്പ്

ജർമനിയെ ലോകകപ്പിന്റെ ആദ്യ ഗ്രൂപ്പ് മൽസരത്തിൽ അട്ടിമറിച്ചതിന്റെ സന്തോഷം പ്രകടമാക്കിയതിലും ഹൃദയങ്ങൾ കീഴടക്കി ജപ്പാൻ ടീം . ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ചെയ്ഞ്ചിങ് റൂം ഒരു പൊട്ടും പൊടിയുമില്ലാതെ വൃത്തിയാക്കിയാണ് താരങ്ങൾ മടങ്ങിയത്. ഫിഫ തങ്ങളുടെ ഔദ്യോഗിക പേജിലാണ്, റൂമിന്റെ ചിത്രത്തിനൊപ്പം നന്ദിക്കുറിപ്പും ഒപ്പം ടീമംഗങ്ങൾ പേപ്പർ കൊണ്ടുണ്ടാക്കിയ കൊക്കുകളുടെ ചിത്രങ്ങളും പുറത്ത് വിട്ടത്.

ചരിത്ര വിജയത്തിന് ശേഷം ജപ്പാൻ റൂമിൽ അവശേഷിപ്പിച്ചത് എന്ന കുറിപ്പോടെയാണ് ഫിഫ ചിത്രം പങ്കിട്ടത്. ടവ്വലുകളും വാട്ടർ ബോട്ടിലുകളും ഭക്ഷണം കഴിച്ച പാത്രങ്ങളും വൃത്തിയായി മുറിയുടെ നടുവിൽ അടുക്കി വച്ചിരിക്കുന്നതായി ചിത്രത്തിൽ കാണാം. നന്ദിയെന്ന് ജാപ്പനീസിലും അറബിയിലും ചെറുകുറിപ്പും വച്ചിട്ടുണ്ട്. ഒപ്പം ആദരവിന്റെയും പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയുമെല്ലാം പ്രതീകമായ പേപ്പർ കൊക്കുകളും. വിജയത്തിൽ ആഹ്ലാദിച്ച് തിമിർക്കേണ്ട നേരത്ത് കളിക്കാർ ഇതുണ്ടാക്കിയോ എന്ന് പലരും അതിശയിക്കുന്നു, അത്തരത്തിൽ ഉള്ള കമന്റുകളാണ് വരുന്നത്,

നമ്മൾ ഒരാളുടെ ക്ഷണം സ്വീകരിച്ചു അവരുടെ വീട്ടിലേക്കു ചെല്ലുമ്പോൾ അവരെ ബഹുമാനിക്കുക എന്നത് സാമാന്യ മര്യദയാണ് അതാണ് ജപ്പാൻ നമുക്ക് കാണിച്ചു നൽകുന്നതും

LEAVE A REPLY

Please enter your comment!
Please enter your name here