ഇന്ത്യയിൽ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുമ്പോൾ വിദേശികൾ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു ഇന്ത്യയെക്കാൾ ജിഡിപി റാങ്കിങ്ങിൽ പിന്നിലുള്ള കേരളത്തിന്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിന്റെ ക്വാർട്ടറിൽ കളിക്കുന്നു ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഡോക്ടർ അരുൺ കുമാറിന്റെ വാക്കുകൾ വൈറലാകുന്നു,
ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കൂടി കഴിയുമ്പോൾ പുള്ളാവൂർ പുഴയിലെ ബാനറുകൾ മാത്രമാണ് അടയാളപ്പെടുത്തുക,
ഖത്തറിൽ എട്ട് ലോകകപ്പ് ഫുഡ്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചിലവാക്കിയത് 650 കോടി യുഎസ് ഡോളർ ബ്രസീൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കു അനുസരിച്ചു ചിലവാക്കിയത് 114 കോടി യുഎസ് ഡോളർ 2030 ലെ ലോകകപ്പ് ആതിഥേയത്വം സ്വപ്നം കാണുന്ന മൊറോക്ക 93000 കാണിക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ മൂന്നാമത്തെ കാസാ ബ്ളാൻകാ സ്റ്റേഡിയതിന്റെ പണിപ്പുരയിലാണ്,
ഇങ്ങ് ഇന്ത്യയിലൊ 2930 കോടി ചിലവിട്ട് സർദാർ പട്ടേൽ ഏകാതാ പ്രതിമ അയോദ്ധ്യയിൽ വരാൻ പോകുന്ന രാമ പ്രതിമക്ക് ചിലവിടുന്നത് 2500 കോടി ഹൈദരബാദിലെ തുല്യത പ്രതിമക്ക് ചിലവിടുന്നത് 2500 കോടി രൂപ അങ്ങനെയങ്ങനെ നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു, അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് ലോകം അറിയുന്ന പ്രതിഭകളെ വാർക്കുന്നു,
അരുൺകുമാറിന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്നത്,