ഈ പിന്തുണ മദ്യത്തിനോ സ്വവർഗ്ഗരതി അനുകൂലികൾക്കോ വേണ്ടിയുള്ള പിന്തുണയല്ല, സ്വന്തം രാജ്യത്ത് നിന്നും കുടിയിറക്കപ്പെടുന്ന അശരണരായ ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകർന്നു നൽകുന്ന പിന്തുണയാണ്
ചാമ്പ്യന്മാരായ സ്പെയിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ . ഗ്രൂപ്പ് ഘട്ടത്തിൽ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെ തകർത്തതടക്കം രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ പടയോട്ടം.
ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ പ്രവേശിക്കുന്ന ഏക ആഫ്രിക്കൻ രാജ്യം കൂടിയാണ് മൊറോക്കോ.. മത്സരത്തിന് ശേഷം മൊറോക്കൻ പതാകകൾക്കൊപ്പം ഫലസ്തീൻ പതാകകളുമേന്തിയാണ് മൊറോക്കൻ താരങ്ങൾ എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചത്. നേരത്തേ കാനഡയ്ക്കെതിരെ നേടിയ വിജയത്തിന് ശേഷവും ഫലസ്തീന് ഐക്യദാർഢ്യം അറിയിച്ച് മൊറോക്കൻ താരങ്ങൾ ഫലസ്തീൻ പതാകകൾ കൊണ്ട് ആഹ്ളാദ പ്രകടനം നടത്തിയിരുന്നു.
ഫലസ്തീൻ പതാക പിടിച്ചു നിൽക്കുന്ന മൊറോക്കൻ താരങ്ങളായ ജവാദ് അൽ യാമിഖിന്റെയും സലീം അമല്ലായുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചിരുന്നു. മൊറോക്കൻ കാണികൾ ഫ്രീ ഫലസ്തീൻ എന്നെഴുതിയ കൂറ്റൻ പതാകയും ഗ്യാലറിയിൽ പ്രദർശിപ്പിച്ചു. നേരത്തെ, ഡെന്മാർക്ക് തുനീഷ്യ മത്സരത്തിനിടെയും കാണികളും ഫലസ്തീന് ഐക്യദാർഢ്യമറിയിച്ച് പതാക പ്രദർശിപ്പിച്ചിരുന്നു,