ഈ അടുത്ത് ഇസ്ലാം വിരുദ്ധരായ ചില വിവര ദോഷികൾ ചോദിച്ചിരുന്നു ഖുർആൻ വായിച്ചാൽ ആരെങ്കിലും ഇസ്ലാം സ്വീകരിക്കുമോ? അവരോടു ഒന്ന് മാത്രം പറയട്ടെ അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ ഒരു വട്ടം നിന്റെ ഹൃദയത്തിലെ മാലിന്യങ്ങൾ കളഞ്ഞു ഒരു വട്ടം മനസ്സിരുത്തി വായിച്ചു നോക്കൂ ഉറപ്പായും നിനക്ക് മനസ്സിലാകും ഈ ഗ്രന്ഥം വെറുമൊരു വേദ ഗ്രന്ഥമല്ല, ദൈവത്തിന്റെ വാക്കുകളാണ് എന്നാ സത്യം,
അത് കൊണ്ട് മാത്രമാണ് പതിനാല് നൂറ്റാണ്ടിനു ഇപ്പുറവും ഖുർആനിൽ ഒരു തെറ്റ് പോലും കണ്ടെത്താൻ ഇസ്ലാം വിരുദ്ധർക്ക് കഴിയാതെ പോയതും,
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തു മതത്തെ പോലും പിന്തള്ളി ഇസ്ലാം സ്വീകരിക്കുന്നവർ വൻ കുതിച്ചു കയറ്റമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നു പല പഠനങ്ങളും വ്യക്തമാക്കുന്നു
പണത്തിലും പ്രശസ്തിയിലും നിൽക്കുന്നവർ എന്ത് കൊണ്ട് ഇസ്ലാം സ്വീകരിക്കുന്നു, അവർക്കു എന്ത് ഗുണമാണ് അത് വഴി കിട്ടുക, ഒന്നുമില്ല മറിച്ചു ഇന്നലെ വരെ ക്ലബ്ബുകളിൽ ചിലവഴിച്ചിരുന്ന സമയം അവർക്കു പള്ളികളിൽ ഇബാദത്തിനായി മാറ്റി വെക്കേണ്ടി വരും, ലഹരിയും മദ്യപാനവും അവർക്കു ഉപേക്ഷിക്കേണ്ടി വരും, അന്യസ്ത്രീകളുമായുള്ള എല്ലാ ബന്ധവും നിർത്തേണ്ടി വരും തങ്ങളുടെ സാമ്പാദ്യത്തിൽ നിന്നും ഒരു വിഹിതം പാവങ്ങൾക്ക് നൽകേണ്ടി വരും മാത്രമോ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ കുടുംബവും സുഹൃത്തുക്കളും ഒറ്റപ്പെടുത്തൽ പോലും ചെയ്യും,
പക്ഷെ എന്നിട്ടും അവർ ഈ മതം തിരഞ്ഞെടുക്കും അതാണ് അള്ളാഹു അവർക്കു നൽകുന്ന ഹിദായത്ത് എന്നാ മഹാ സൗഭാഗ്യം, മറ്റു പലർക്കും ലഭിക്കാത്ത സൗഭാഗ്യം, തീർച്ചയായും അള്ളാഹു അവരെ തിരഞ്ഞെടുത്തതിന്റെ നന്ദി അവർ കാണിക്കുകയും ചെയ്യും,
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അമേരിക്കയെ ഞെട്ടിച്ചു എംഎംഎ ചാമ്പ്യനായ കെവിൻ ലീ താൻ ഇസ്ലാം സ്വീകരിച്ചു എന്ന പ്രഖ്യാപനം നടത്തിയത്
1992 സെപ്റ്റംബർ നാലിനു അമേരിക്കയിലെ ലാസ് വേഗാസിൽ ജനനം വളരെ ചുരുങ്ങിയ സമയം കൊണ്ട് മിക്സ്ഡ് മാർഷ്യൽ ആർട്സിൽ റിക്കാർഡ് നേട്ടമാണ് ഈ മുപ്പതുകാരൻ നേടിയത് 26 മത്സരങ്ങളിൽ 19 ഉം ജയിച്ചു പ്രസ്തിയിലേക്ക് മാറിയ വ്യക്തി,
കെവിൻ ലീ 2021 ഇൽ ഇസ്‌ലാമിനെ അറിഞ്ഞു
വീഡിയോ കാണാം