കൂട്ടത്തിൽ ഉള്ളവരെ ആക്രമിക്കുമ്പോൾ ഒറ്റുകാരുടെ വേഷം കെട്ടുന്നവർ കണ്ടു പഠിക്കേണ്ട ഇസ്‌ലാമിന്റെ സൗന്ദര്യം, മക്കയിൽ നിന്നും ലോകം കണ്ട മനോഹരമായ കാഴ്ച്ച,
ലോകത്തിൻറെ കാരുണ്യം മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ മൂത്താപ്പ അബൂത്വാലിബിന് ലഭിക്കാത്ത സൗഭാഗ്യമാണ് ഇന്ന് ഓരോ മുസ്‌ലിമിനും ലഭിച്ച സൗഭാഗ്യം..
ശഹാദത്ത് കലിമ ചൊല്ലിയ ഓരോ മനുഷ്യനും സത്യവിശ്വാസികളാണ്,
നിങ്ങൾ ഏതു സംഘടനയിൽ പെട്ടവരോ ആയിക്കൊള്ളട്ടെ, നമുക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് പ്രവാചകൻ മുഹമ്മദ് നബി (സ)തങ്ങളുടെ മൂത്താപ്പാക്ക് പോലും ലഭിക്കാത്ത കലിമ ചൊല്ലി ദീനിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നുള്ള മഹാ സൗഭാഗ്യം,
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്, ഒരു വിശ്വാസിയുടെ മുഖത്ത് നോക്കി പുഞ്ചിരിക്കൽ പോലും നന്മയുടെ കൂട്ടത്തിൽ എഴുതപ്പെടുമെങ്കിൽ സംഘടനയുടെ പേരിൽ പരസ്പരം എന്തിനാണ് നമ്മൾ തമ്മിൽ തല്ലുന്നത്
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കണ്ടു നോക്കൂ,
https://youtu.be/LtaUvA7jQ3എ
പരിശുദ്ധ മക്കയിൽ എത്തുന്നവർ പല രാജ്യക്കാർ ഉണ്ടാകും, കറുത്തവനും വെളുത്തവനും, അറബിയും അനറബിയും ഉണ്ടാകും, പരസ്പരം തമ്മിൽ അറിയില്ല, പക്ഷേ ആ സഹോദരൻ മുന്നിൽ കാണുന്നവരെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്യുകയാണ്, ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ് എന്ന മഹത്തായ സന്ദേശം ലോകത്തിന് കാണിച്ചു നൽകുകയാണ്,ഒരു യഥാർത്ഥ മുസ്‌ലിം ഇങ്ങനെ ആയിരിക്കും,
പക്ഷെ നമ്മളോ, സംഘടനകളുടെ പേരിൽ പരസ്പരം ചെളി വാരിയെറിയുന്നു,
ഓരോ മനുഷ്യനും സ്വർഗ്ഗത്തിൽ പ്രവേശിക്കണം എന്ന വലിയ നിയ്യത്തോടുകൂടി മുസ്‌ലിമായി ജീവിക്കാൻ നാം ശ്രമിക്കുക..ഇസ്‌ലാമിൽ ജാതീയത ഇല്ല..അഭിപ്രായ വ്യത്യാസങ്ങളിൽ നിന്നുള്ള സംഘടനാ വ്യത്യാസങ്ങൾ മാത്രം.അഭിപ്രായങ്ങളിൽ വ്യത്യാസമാകാം പക്ഷേ മനസ്സുകൊണ്ട് ഒരിക്കലും നിങ്ങൾ ഭിന്നിക്കരുത്..
നിങ്ങൾ അല്ലാഹുവിൻറെ പാശ്വത്തെ മുറുകെപ്പിടിക്കാൻ വിശുദ്ധ ഖുർആൻ നമ്മോട് കൽപ്പിക്കുന്നതും ആ ഒറ്റ കാരണം കൊണ്ടാണ്,
പരസ്പരം ഭിന്നിച്ചു നിൽക്കുമ്പോൾ തന്നെ മറ്റുള്ളവരെ ബഹുമാനിക്കാനും ഇസ്ലാമിന്റെ ശത്രുക്കൾക്കു എതിരെ ഒന്നിക്കാനും പരസ്പരം കാണുമ്പോൾ സലാം പറയാനും നന്മയിൽ സഹകരിച്ച് സമുദായത്തിന് വഴികാട്ടാനും നമുക്ക് കഴിയണം…
ഇസ്‌ലാം സ്വാർത്ഥതയല്ല..
എന്നെന്നേക്കും വിജയിക്കാൻ വേണ്ടി അല്ലാഹു നൽകിയ എറ്റവും മികച്ച ആധുനിക സാമൂഹിക ജീവിത രീതിയാണ് അത്, ആ ചിന്ത എന്റെയും നിങ്ങളുടെയും മനസ്സിൽ ഉണ്ടാകണം